തിരുവനന്തപുരം: തോൽവി വിലയിരുത്താനായി ബിജെപി നേതൃയോഗം ചൊവ്വാഴ്ച ചേരും. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വി യോഗത്തിൽ പ്രധാന ചര്‍ച്ചയാകും. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ പോലും നേരിട്ട കനത്ത പരാജയം നേതൃത്വം ഗൗരവമായാണ് എടുത്തിരിക്കുന്നത്. വോട്ടു ശതമാനത്തില്‍ വലിയ ഇടിവുണ്ടായത് ചര്‍ച്ചയാകും. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ പോലും 4000ല്‍പ്പരം വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നിലെത്തിയിരുന്നു.
കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി. ഇത്തവണയും രണ്ടാം സ്ഥാനത്താണെങ്കിലും പതിനായിരത്തോളം വോട്ടുകളാണ് ബിജെപിക്ക് കുറവുണ്ടായത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 3000ല്‍പ്പരം വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ വിജയിച്ചിരുന്നത്. പാലക്കാട് ശോഭ സുരേന്ദ്രന്‍ അടക്കം പല പേരുകളും ഉയര്‍ന്നു കേട്ടിരുന്നെങ്കിലും, പാര്‍ട്ടി സംസ്ഥാന നേതൃത്വം സി കൃഷ്ണകുമാറിനായി ഉറച്ചു നില്‍ക്കുകയായിരുന്നു.
കെ സുരേന്ദ്രന്‍ അടക്കം സംസ്ഥാന നേതൃത്വം നേരിട്ട് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടും പരാജയം സംഭവിച്ചത്ത് കേന്ദ്ര തലത്തിൽ ചർച്ചയായിട്ടുണ്ട്. പാലക്കാട്ടെ പരാജയം ഉയർത്തിപ്പിടിച്ച് കെ സുരേന്ദ്രന്‍ വിഭാഗത്തിനെതിരെ എതിര്‍പക്ഷം ശക്തമായി രംഗത്ത് വരാനാണ് സാധ്യത
BJP leadership meeting on Tuesday