വയനാട് : വയനാട്ടിലെ ദുരിത ബാധിതർക്ക് കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേരളത്തിലെ എം പിമാർ ഒറ്റ ക്കെട്ടായി പ്രധാനമന്ത്രിയെ കാണുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. എൽഡിഎഫ് യുഡിഎഫ് വ്യത്യാസമില്ലാതെ തന്നെ കൂട്ടായി പ്രധാന മന്ത്രിയെയും ധനമന്ത്രിയെയും കണ്ട് പ്രശ്നം ശ്രദ്ധയിൽപ്പെടുത്താനാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ കേന്ദ്ര ധനമന്ത്രിയെ കണ്ട് ചർച്ച നടത്തുമെന്നും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും എൻ കെ പ്രേമചന്ദ്രൻ എംപി വ്യക്തമാക്കി.
അതേസമയം, നിയുക്ത വയനാട് എംപി പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കേരള സന്ദർശനം. എല്ലാ മണ്ഡലങ്ങളിലും എത്തി ജനങ്ങളെ നേരിൽ കാണും. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി സിദ്ധിഖ് എംഎൽഎ പറഞ്ഞു. രാഹുൽ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങൾ പ്രിയങ്ക ഗാന്ധിയും തുടരും. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ഇരകൾക്കായി കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഒന്നും ചെയ്യുന്നില്ല, പാർലമെൻ്റ് അകത്തും പുറത്തും വയനാടിനായി പോരാട്ടം തുടരുമെന്നും ടി സിദ്ധിഖ് എംഎൽഎ കൂട്ടിച്ചേര്‍ത്തു.
Wayanadissue