‘നിങ്ങളുടെ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിനെതിരേ ഹരീഷ് പേരടി

‘നിങ്ങളുടെ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിനെതിരേ ഹരീഷ് പേരടി
Nov 27, 2024 02:56 PM | By Remya Raveendran

തിരുവനന്തപുരം :   ചില മലയാളം സീരിയലുകൾ ‘എന്‍ഡോസള്‍ഫാന്‍’ പോലെ സമൂഹത്തിന് മാരകമാണെന്ന നടനും ചലച്ചിത്ര അ‌ക്കാദമി ചെയർമാനുമായ പ്രേം കുമാറിന്റെ വിമർശനത്തിനെതിരെ നടൻ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹരീഷ് പേരടി പ്രേം കുമാറിനെതിരെ രംഗത്തെത്തിയത്. പ്രേം കുമാറിന്‍റെ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകമെന്ന് ഹരീഷ് കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു പ്രേം കുമാറിന്റെ പരാമർശം വിവാദമായത്. ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും പ്രേം കുമാര്‍ പറഞ്ഞു. എന്നാൽ എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേം കുമാർ വ്യക്തമാക്കിയിരുന്നു.

ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്

‘മിസ്റ്റർ പ്രേം കുമാർ നിങ്ങൾ ജീവിക്കുന്ന ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം. ആ മാരകമായ ജീവിതത്തിൽ നിന്നാണ് മെഗാ സീരിയലിന്റെ തിരകഥാകൃത്തുക്കളും സംവിധായകരും അവരുടെ കഥകൾ തിരഞ്ഞെടുക്കുന്നത്. നാളെ സംഭവിക്കാൻ സാധ്യതയുള്ള ഒരു മെഗാ സീരിയലിന്റെ കഥ ഉദാഹരണ സഹിതം ഞാൻ വ്യക്തമാക്കാം,’

‘അസന്മാര്‍ഗിക പ്രവർത്തനങ്ങളുമായി കഴിഞ്ഞിരുന്ന ഒരു സർക്കാർ അക്കാദമിയിലെ ചെയർമാന്റെ കീഴിൽ എല്ലാം സഹിച്ച്, പലപ്പോഴും അയാളെ ന്യായീകരിച്ച് കഴിഞ്ഞിരുന്ന ഒരു വൈസ് ചെയർമാനാണ് കഥയിലെ നായകൻ. സ്വന്തം കുടുംബത്തിൽ നിന്നും അയാൾ മെംബർ ആയ സീരിയൽ സംഘടനയിൽ നിന്നുവരെ ‌അയാൾക്ക് എതിർപ്പുകൾ നേരിടേണ്ടി വരുന്നുണ്ട്. എന്നിട്ടും അയാൾ അവിടെ തുടർന്ന് വിജയം വരിക്കുകയും ആ സർക്കാർ അക്കാദമിയുടെ ചെയർമാൻ ആകുകയും അയാൾ തന്നെ അംഗമായ ആ സീരിയൽ സംഘടനയിലെ നിത്യവൃത്തിക്ക് ജീവിതം കണ്ടെത്തുന്ന പാവപ്പെട്ട മുഴുവൻ അംഗങ്ങളെയും തള്ളി പറയുന്നിടത്താണ് ക്ലൈമാക്സ്,’

‘ഇങ്ങനെ ഒരു സീരിയൽ വന്നാൽ ആ കഥയിലെ നായകൻ താങ്കൾ പറഞ്ഞതുപോലെ എൻഡോസൾഫാനേക്കാൾ ഭീകരമാണ്…പക്ഷേ നായകനായ ആ വിഷത്തെ പൊതുജനങ്ങൾക്ക് ചൂണ്ടികാണിച്ചുകൊടുക്കുന്ന സീരിയലും അതിന്റെ സൃഷ്ടാക്കളും എൻഡോസൾഫാനെതിരെ പോരാടുന്ന സമര പോരാളികളായി ആ മെഗാസീരിയലിലൂടെ ജനമനസ്സിൽ നിറഞ്ഞാടും..ഈ സീരിയലിന് അനുയോജ്യമായ പേർ ‘എനിക്കുശേഷം പ്രളയം.

Hareeshperadi

Next TV

Related Stories
റ​ബ​ര്‍ വി​ല​സ്ഥി​ര​താ​ഫ​ണ്ട് 250 രൂ​പ​യാ​യി ഉ​യ​ര്‍​ത്തണമെന്ന് അടക്കാത്തോട് വിജയ റബർ കർഷക സംഘം

Nov 27, 2024 04:42 PM

റ​ബ​ര്‍ വി​ല​സ്ഥി​ര​താ​ഫ​ണ്ട് 250 രൂ​പ​യാ​യി ഉ​യ​ര്‍​ത്തണമെന്ന് അടക്കാത്തോട് വിജയ റബർ കർഷക സംഘം

റ​ബ​ര്‍ വി​ല​സ്ഥി​ര​താ​ഫ​ണ്ട് 250 രൂ​പ​യാ​യി ഉ​യ​ര്‍​ത്തണമെന്ന് അടക്കാത്തോട് വിജയ റബർ കർഷക...

Read More >>
സി.പി.ഐ(എം) കണ്ണൂർ ജില്ല സമ്മേളത്തിന്റെ ലോഗോ പ്രകാശനം നടന്നു

Nov 27, 2024 03:58 PM

സി.പി.ഐ(എം) കണ്ണൂർ ജില്ല സമ്മേളത്തിന്റെ ലോഗോ പ്രകാശനം നടന്നു

സി.പി.ഐ(എം) കണ്ണൂർ ജില്ല സമ്മേളത്തിന്റെ ലോഗോ പ്രകാശനം നടന്നു...

Read More >>
ചരിത്രത്തിലില്ലാത്ത ചതിയാണ് പിണറായി വിജയനും പാർട്ടിയും നവീൻ ബാബുവിൻ്റെ കുടുംബത്തോട് ചെയ്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

Nov 27, 2024 03:04 PM

ചരിത്രത്തിലില്ലാത്ത ചതിയാണ് പിണറായി വിജയനും പാർട്ടിയും നവീൻ ബാബുവിൻ്റെ കുടുംബത്തോട് ചെയ്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ചരിത്രത്തിലില്ലാത്ത ചതിയാണ് പിണറായി വിജയനും പാർട്ടിയും നവീൻ ബാബുവിൻ്റെ കുടുംബത്തോട് ചെയ്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...

Read More >>
ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യുസിസി

Nov 27, 2024 02:32 PM

ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യുസിസി

ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന്...

Read More >>
‘വയനാട് വിഷയത്തിൽ കേരളത്തിലെ എം പി   മാർ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയെ കാണും’; എൻ കെ പ്രേമചന്ദ്രൻ എം പി

Nov 27, 2024 02:15 PM

‘വയനാട് വിഷയത്തിൽ കേരളത്തിലെ എം പി മാർ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയെ കാണും’; എൻ കെ പ്രേമചന്ദ്രൻ എം പി

‘വയനാട് വിഷയത്തിൽ കേരളത്തിലെ എം പി മാർ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയെ കാണും’; എൻ കെ പ്രേമചന്ദ്രൻ എം...

Read More >>
ശബരിമയിൽ ഇതുവരെ മല ചവിട്ടിയത് എട്ടര ലക്ഷം തീർത്ഥാടകർ

Nov 27, 2024 02:00 PM

ശബരിമയിൽ ഇതുവരെ മല ചവിട്ടിയത് എട്ടര ലക്ഷം തീർത്ഥാടകർ

ശബരിമയിൽ ഇതുവരെ മല ചവിട്ടിയത് എട്ടര ലക്ഷം...

Read More >>
Top Stories