---
title: "സ്നേഹതിരം ബഡ്സ് സ്ക്കൂൾ കുട്ടികൾക്കായി പറശ്ശിനിക്കടവിൽ ഉല്ലാസ ബോട്ട് യാത്ര സംഘടിപ്പിച്ചു"
english_title: "Snehatheerambuds"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252405/snehatheerambuds"
published_at: "2024-11-28T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6748300daa0bf_1000039869.jpg"
keywords: []
---

# സ്നേഹതിരം ബഡ്സ് സ്ക്കൂൾ കുട്ടികൾക്കായി പറശ്ശിനിക്കടവിൽ ഉല്ലാസ ബോട്ട് യാത്ര സംഘടിപ്പിച്ചു

> **Lead Summary:** **ധർമ്മശാല : **ധർമ്മശാല സ്നേഹതിരം ബഡ്സ് സ്ക്കൂൾ കുട്ടികൾ ക്കായി പറശ്ശിനിക്കടവിൽ ഉല്ലാസ ബോട്ട് യാത്ര സംഘടിപ്പിച്ചു.ബഡ്സ് സ്ക്കൂൾ കുട്ടികൾ ആദ്യ തവണ ARM സിനിമ കാണുകയും രണ്ടാം തവണ നവംബർ 14 ശിശുദിനത്തിൽ റിയാസ് മാങ്ങാടി നൊപ്പം പെറ്റ് സ്റ്റേഷൻ സന്ദർശിക്കുകയും ചെയ്യുകയുണ്ടായി. മൂന്നാം തവണയാണ് കുട്ടികളെ കൂട്ടി ഇത്തരത്തിലുള്ള ചെറു യാത്രകൾ സംഘടിപ്പിക്കുന്നത്. ബോട്ട് ഉടമ സുനിൽ KV സൗജന്യമായാണ് യാത്രക്ക് ബോട്ട് നൽകിയത്. 37 കുട്ടികൾ യാത്രയിൽ പങ്കെടുത്തു. കൂടാതെ വിഭവസമൃദ്ധമായ ഭക്ഷണവും നൽകി. കുട്ടികൾക്ക് പുതിയൊരു അനുഭവം കൂടിയായിരുന്നു ഇത്. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആമിന പ്രിൻസിപ്പൽ പ്രഭ, ടീച്ചർമാരായ സുമതി കടമ്പേരി, സൂര്യൻ, സജിത, ശ്രീജ, സ്മിത, തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

**ധർമ്മശാല : **ധർമ്മശാല സ്നേഹതിരം ബഡ്സ് സ്ക്കൂൾ കുട്ടികൾ ക്കായി പറശ്ശിനിക്കടവിൽ ഉല്ലാസ ബോട്ട് യാത്ര സംഘടിപ്പിച്ചു.ബഡ്സ് സ്ക്കൂൾ കുട്ടികൾ ആദ്യ തവണ ARM സിനിമ കാണുകയും രണ്ടാം തവണ നവംബർ 14 ശിശുദിനത്തിൽ റിയാസ് മാങ്ങാടി നൊപ്പം പെറ്റ് സ്റ്റേഷൻ സന്ദർശിക്കുകയും ചെയ്യുകയുണ്ടായി. മൂന്നാം തവണയാണ് കുട്ടികളെ കൂട്ടി ഇത്തരത്തിലുള്ള ചെറു യാത്രകൾ സംഘടിപ്പിക്കുന്നത്. ബോട്ട് ഉടമ സുനിൽ KV സൗജന്യമായാണ് യാത്രക്ക് ബോട്ട് നൽകിയത്. 37 കുട്ടികൾ യാത്രയിൽ പങ്കെടുത്തു. കൂടാതെ വിഭവസമൃദ്ധമായ ഭക്ഷണവും നൽകി. കുട്ടികൾക്ക് പുതിയൊരു അനുഭവം കൂടിയായിരുന്നു ഇത്. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആമിന പ്രിൻസിപ്പൽ പ്രഭ, ടീച്ചർമാരായ സുമതി കടമ്പേരി, സൂര്യൻ, സജിത, ശ്രീജ, സ്മിത, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252405/snehatheerambuds)