ആന എഴുന്നള്ളിപ്പിൽ കോടതി മാർഗ നിർദ്ദേശങ്ങൾ പ്രായോഗികമല്ല, ഉന്നതതലയോഗം ചേരും ; മന്ത്രി കെ രാജൻ

ആന എഴുന്നള്ളിപ്പിൽ കോടതി മാർഗ നിർദ്ദേശങ്ങൾ പ്രായോഗികമല്ല, ഉന്നതതലയോഗം ചേരും ; മന്ത്രി കെ രാജൻ
Nov 28, 2024 01:34 PM | By Remya Raveendran

തിരുവനന്തപുരം :    ആന എഴുന്നള്ളിപ്പ് വിഷയത്തിലെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. നിയമനിർമ്മാണമോ പരിപാലന ചട്ടത്തിൽ ഭേദഗതിയെ കൊണ്ടുവരാനാണ് നിലവിൽ സർക്കാർ ആലോചന. പൂരം നടത്തിപ്പിൽ കോടതി മാർഗ നിർദ്ദേശങ്ങൾ പ്രായോഗികമല്ല.ഇക്കാര്യത്തിൽ കോടതി നടത്തിയ നിരീക്ഷണങ്ങളോട് യോജിക്കാൻ ആവില്ലെന്നും മന്ത്രി പ്രതികരിച്ചു.

“ആന ഉടമകൾക്ക് പറയാനുള്ള കാര്യങ്ങൾ കോടതി കേട്ടില്ല. പാരമ്പര്യവും പ്രൗഡ ഗംഭീരവുമായ ആഘോഷങ്ങളും ഉത്സവങ്ങളും ആണ് നടക്കുന്നത്. വിഷയത്തിൽ ഗൗരവമായ സമീപനം വേണമെന്നാണ് സർക്കാർ നിലപാട്. ചട്ട ഭേദഗതി വേണമോ മറ്റേതെങ്കിലും നടപടി വേണമോ എന്ന് വിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും.വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിക്കുന്നതിനെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. പലതരത്തിലുള്ള ആവശ്യങ്ങൾ ഉയർന്നു വരുന്നുണ്ട്. ജെല്ലിക്കെട്ട് മോഡൽ വിതരണം സാധ്യമാകുന്നതിന് പറയാനാവില്ല” മന്ത്രി വ്യക്തമാക്കി.

അതേസമയം, എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമോ വേണ്ടയോ എന്ന് പറയേണ്ടത് താനല്ല എന്നായിരുന്നു മന്ത്രി കെ രാജന്റെ മറുപടി. നവീൻ ബാബു വിഷയത്തിൽ കേസ് പരിഗണിക്കുകയാണ് കോടതി. സർക്കാർ നേരത്തെ മുതൽ കുടുംബത്തിനൊപ്പം ഉണ്ട് എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും കെ രാജൻ കൂട്ടിച്ചേർത്തു.

Krajanaboutcourtorder

Next TV

Related Stories
കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും

Nov 28, 2024 04:09 PM

കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും

കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ചും...

Read More >>
ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട, കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ല; കര്‍ശന നിര്‍ദേശങ്ങൾ

Nov 28, 2024 02:50 PM

ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട, കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ല; കര്‍ശന നിര്‍ദേശങ്ങൾ

ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട, കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ല; കര്‍ശന...

Read More >>
കൂത്തുപറമ്പിൽ  'ഓറഞ്ച് ദി വേൾഡ്' ക്യാംപയിന്റെ ഭാഗമായി ഫ്ലാഷ്മോബ്  സംഘടിപ്പിച്ചു

Nov 28, 2024 02:35 PM

കൂത്തുപറമ്പിൽ 'ഓറഞ്ച് ദി വേൾഡ്' ക്യാംപയിന്റെ ഭാഗമായി ഫ്ലാഷ്മോബ് സംഘടിപ്പിച്ചു

കൂത്തുപറമ്പിൽ 'ഓറഞ്ച് ദി വേൾഡ്' ക്യാംപയിന്റെ ഭാഗമായി ഫ്ലാഷ്മോബ് ...

Read More >>
സ്നേഹതിരം ബഡ്സ് സ്ക്കൂൾ കുട്ടികൾക്കായി പറശ്ശിനിക്കടവിൽ ഉല്ലാസ ബോട്ട് യാത്ര സംഘടിപ്പിച്ചു

Nov 28, 2024 02:25 PM

സ്നേഹതിരം ബഡ്സ് സ്ക്കൂൾ കുട്ടികൾക്കായി പറശ്ശിനിക്കടവിൽ ഉല്ലാസ ബോട്ട് യാത്ര സംഘടിപ്പിച്ചു

സ്നേഹതിരം ബഡ്സ് സ്ക്കൂൾ കുട്ടികൾ ക്കായി പറശ്ശിനിക്കടവിൽ ഉല്ലാസ ബോട്ട് യാത്ര...

Read More >>
വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി

Nov 28, 2024 02:16 PM

വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി

വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി...

Read More >>
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ സ്തുത്യർഹ സേവനത്തിനുള്ള ഇൻസിഗ്നിയ പുരസ്ക്കാരം കൊളവല്ലൂർ സ്വദേശിക്ക്

Nov 28, 2024 01:54 PM

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ സ്തുത്യർഹ സേവനത്തിനുള്ള ഇൻസിഗ്നിയ പുരസ്ക്കാരം കൊളവല്ലൂർ സ്വദേശിക്ക്

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ സ്തുത്യർഹ സേവനത്തിനുള്ള ഇൻസിഗ്നിയ പുരസ്ക്കാരം കൊളവല്ലൂർ...

Read More >>
Top Stories

News Roundup

GCC News