വേക്കളം : വേക്കളം എയുപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായ വിളംബര ഘോഷയാത്ര നടന്നു.സ്കൂളിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര പഞ്ചായത്ത് മെമ്പർ സിനിജസജീവൻ ഫ്ലാഗ്ഓഫ് ചെയ്തു. തുടർന്ന് പെരുന്തോടി പുളക്കുറ്റി നെടുപുറം ചാൽ, ഈരായിക്കൊല്ലി വഴി നെടുംപൊയിൽ സമാപിച്ചു. മുത്തുകുടകളും വാദ്യമേളങ്ങളും കുട്ടികളുടെ വിവിധ കലാരൂപങ്ങളും അടങ്ങുന്നതായിരുന്നു ഘോഷയാത്ര പൂർവ്വവിദ്യാത്ഥികളും രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും ഘോഷയാത്രയിൽ പങ്കെടുത്തു. ഒരു വർഷ കാലഘട്ടം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ഫെബ്രുവരി 14, 15 തീയ്യതികളിൽ വാർഷികാഘോഷത്തോടു കൂടി സമാപിക്കും .റിട്ട. പ്രധാനാധ്യാപകൻ പി.ജെചെറിയാൻ മാസ്റ്റർ, സ്കറിയ മാസ്റ്റർ അഡ്വ. കെ രാജൻ ചെറിയാൻ തൃക്കേക്കുന്ന് . തോമസ് വെട്ടിക്കുഴ സുധീഷ് അനിൽകുമാർ ' ഷൈനി വിനോദ് 'ജോസ് ബാബു. വാർഡ് മെമ്പർ സജീവൻ പി.ടി.എ പ്രസിഡണ്ട് ബി.ഡിബിൻ്റോ ഇസ്മയിൽ പ്രിയൻ രൂ പേഷ് ' എന്നിവർ നേതൃത്വം നൽകി.
Platinumjubilyatvekkalamupschool