---
title: "ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252530/kannur"
published_at: "2024-11-29T05:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674904b53c8ed_download_(2).png"
keywords: []
---

# ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂർ :**ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാനും സർക്കാർ സംവിധാനത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് നേടാനും ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് (ഡിസിഐപി) ബിരുദധാരികളായ യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. കണ്ണൂർ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കുന്നതിനുള്ള അവസരമാണ് ഇന്റേൺഷിപ് പ്രോഗ്രാം. മികച്ച കരിയർ വളർച്ചയ്ക്കും വ്യക്തിഗത വികാസത്തിനും മുതൽകൂട്ടാകുന്ന രീതിയിലാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം ക്രമീകരിച്ചരിക്കുന്നത്. താൽപര്യമുള്ളവർ ഡിസംബർ പത്തിനകം https://tinyurl.com/dcipknrbatch3 ലിങ്ക് വഴി അപേക്ഷ പൂരിപ്പിച്ച് നൽകണം. നാല് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പെൻഡ് ഉണ്ടാകില്ല. കൂടുതൽ വിവരങ്ങൾക്ക് dcknr.ker@nic.in എന്ന ഇ മെയിലിലോ 9497715811, 0497-2700243 നമ്പറുകളിലോ ബന്ധപ്പെടാം.

## Article Content

**കണ്ണൂർ :**ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാനും സർക്കാർ സംവിധാനത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് നേടാനും ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് (ഡിസിഐപി) ബിരുദധാരികളായ യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. കണ്ണൂർ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കുന്നതിനുള്ള അവസരമാണ് ഇന്റേൺഷിപ് പ്രോഗ്രാം. മികച്ച കരിയർ വളർച്ചയ്ക്കും വ്യക്തിഗത വികാസത്തിനും മുതൽകൂട്ടാകുന്ന രീതിയിലാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം ക്രമീകരിച്ചരിക്കുന്നത്. താൽപര്യമുള്ളവർ ഡിസംബർ പത്തിനകം https://tinyurl.com/dcipknrbatch3 ലിങ്ക് വഴി അപേക്ഷ പൂരിപ്പിച്ച് നൽകണം. നാല് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പെൻഡ് ഉണ്ടാകില്ല. കൂടുതൽ വിവരങ്ങൾക്ക് dcknr.ker@nic.in എന്ന ഇ മെയിലിലോ 9497715811, 0497-2700243 നമ്പറുകളിലോ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252530/kannur)