---
title: "സിനിമാ നിര്‍മ്മാതാവ് മനു പത്മനാഭൻ നായര്‍ കെഎസ്‌ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Koyambatoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/253242/koyambatoor"
published_at: "2024-12-02T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674d0ab305bfe_IMG-20241202-WA0000.jpg"
keywords: []
---

# സിനിമാ നിര്‍മ്മാതാവ് മനു പത്മനാഭൻ നായര്‍ കെഎസ്‌ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** പാലക്കാട്‌ : സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു. പാലക്കാട് വെച്ചായിരുന്നു അന്ത്യം. വെള്ളം, കൂമൻ അടക്കം നിരവധി സിനിമകളുടെ നിർമ്മാണ പങ്കാളി ആയിരുന്നു.

## Article Content

പാലക്കാട്‌ : സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു. പാലക്കാട് വെച്ചായിരുന്നു അന്ത്യം. വെള്ളം, കൂമൻ അടക്കം നിരവധി സിനിമകളുടെ നിർമ്മാണ പങ്കാളി ആയിരുന്നു.

കോയമ്പത്തൂരില്‍ നിന്നുള്ള യാത്രക്കിടെ കെഎസ്‌ആർടിസി ബസില്‍ പാലക്കാട് വെച്ച്‌ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ബസില്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടു പോയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/253242/koyambatoor)