കണ്ണൂര്‍ വളപട്ടണത്തെ വീട്ടിൽ നടന്ന കവര്‍ച്ചയിൽ പ്രതി പിടിയിൽ

കണ്ണൂര്‍ വളപട്ടണത്തെ വീട്ടിൽ നടന്ന കവര്‍ച്ചയിൽ പ്രതി പിടിയിൽ
Dec 2, 2024 08:07 AM | By sukanya

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്തെ വീട്ടിൽ നടന്ന കവര്‍ച്ചയിൽ പ്രതി പിടിയിൽ. മോഷണം നടന്ന വീടിന്‍റെ ഉടമസ്ഥനായ അഷ്റഫിന്‍റെ അയൽവാസിയായ ലിജീഷ് ആണ് പിടിയിലായത് പിടിയിലായത്. പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുത്തു. വെൽഡിങ് തൊഴിലാളിയാണ് ലിജീഷ്.

കഴിഞ്ഞമാസം 20 നായിരുന്നു അരി വ്യാപാരിയായ അഷ്റഫിന്‍റെ വീട്ടിൽ മോഷണം നടന്നത്. ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കർ തകർത്ത് മോഷ്ടിച്ചത്. മോഷണം നടന്നതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിന്‍റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്റഫിന്‍റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു.

തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അഷ്റഫിന്‍റെ വിവരങ്ങളെല്ലാം അറിയുന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് ആദ്യം മുതലെ സംശയിച്ചിരുന്നു.

Kannur

Next TV

Related Stories
വെറ്ററിനറി ഡോക്ടർ: വാക് ഇൻ ഇൻർവ്യൂ

Dec 5, 2024 06:30 AM

വെറ്ററിനറി ഡോക്ടർ: വാക് ഇൻ ഇൻർവ്യൂ

വെറ്ററിനറി ഡോക്ടർ: വാക് ഇൻ...

Read More >>
സംഘാടക സമിതി രൂപീകരിച്ചു

Dec 5, 2024 06:28 AM

സംഘാടക സമിതി രൂപീകരിച്ചു

സംഘാടക സമിതി...

Read More >>
മിഷൻ വാത്സല്യ: അപേക്ഷ ക്ഷണിച്ചു

Dec 5, 2024 05:07 AM

മിഷൻ വാത്സല്യ: അപേക്ഷ ക്ഷണിച്ചു

മിഷൻ വാത്സല്യ: അപേക്ഷ...

Read More >>
റേഡിയോ ഗ്രാഫർ: വാക് ഇൻ ഇൻറർവ്യു

Dec 5, 2024 05:05 AM

റേഡിയോ ഗ്രാഫർ: വാക് ഇൻ ഇൻറർവ്യു

റേഡിയോ ഗ്രാഫർ: വാക് ഇൻ...

Read More >>
വൈദ്യുതി മുടങ്ങും

Dec 5, 2024 05:04 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
റേഡിയോ ഗ്രാഫർ: വാക് ഇൻ ഇൻറർവ്യു

Dec 5, 2024 05:02 AM

റേഡിയോ ഗ്രാഫർ: വാക് ഇൻ ഇൻറർവ്യു

റേഡിയോ ഗ്രാഫർ: വാക് ഇൻ...

Read More >>
News Roundup






Entertainment News