ഇരിട്ടി: കിളിയന്തറയിൽ വച്ചുണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി എസ്. ഗൗതം (28) മരിച്ചു . ചെന്നൈ രാജീവ് ഗാന്ധി ഗവർമെന്റ് മെഡിക്കൽ കോളേജിൽ ചികത്സയിലിരിക്കെ ഇന്നലെ പുലർച്ചെയോടെയാണ് മരണം . ആഴ്ചകളോളം കണ്ണൂരിലെ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന ഗൗതമിനെ മൂന്ന് ദിവസം മുന്പാണ് ചെന്നയിലെ രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയത് .
നവംബർ 2 ന് പുലർച്ചെ ആയിരുന്നു അപകടം നടന്നത് . ചെന്നൈയിൽ നിന്ന് ഗൗതവും നാല് സുഹൃത്തുക്കളും ചേർന്ന് ബാംഗ്ളൂർ കുടക് വഴി കോഴിക്കോട്ടേക്ക് ഉള്ള യാത്രക്ക് ഇടയിലാണ് കിളിയന്തറയിൽ വെച്ച് അപകടത്തിൽ പെട്ടത് . കർണാടകയിലേക്ക് പോകുകയായിരുന്ന ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത് .
ചെന്നൈയിൽ ഐ ടി കമ്പിനിയിൽ ജോലികാരനായ ഗൗതം ചെന്നൈയ്ക്ക് അടുത്ത റെഡ്ഹിൽസിലെ ഗ്രാമത്തിലെ താമസക്കാരനാണ് . പിതാവ് ഷൺമുഖം, മാതാവ് കലാവതി . സഹോദരൻ: ഏഴിൽ . ഗൗതമിന്റെ സ്വന്തം ഗ്രാമമായ ഞായറിൽ തിങ്കളാഴ്ചയാണ് സംസ്കാര ചടങ്ങുകൾ നടക്കുക . ഇരിട്ടിയിൽ നിന്നുള്ള പോലീസ് സംഘം ചെന്നൈയിൽ എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി .
Died