തലശ്ശേരി : പറശിനി മുത്തപ്പൻ മടപ്പുരയിൽ പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. ഉത്സവത്തിന് മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റ് നിർവ്വഹിച്ചു. കൊടിയേറ്റിന് സാക്ഷികളാവാൻ ആയിരക്കണക്കിനാക്കാർ എത്തിയിരുന്നു. ഉച്ചക്കയ്ക്ക് മലയിറക്കൽ കർമ്മവും, വൈകുന്നേരത്തോടു കൂടി ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടുകൂടി തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വർണ്ണപ്പകിട്ടാർന്ന കാഴ്ചവരവുകൾ നടക്കും. സന്ധ്യയോടെ മുത്തപ്പന്റെ വെള്ളാട്ടവും, അന്തിവേല, കലശം എഴുന്നള്ളിപ്പ്, 3ന് പുലർച്ചെ 5:30 ന് തിരുവപ്പനയും നടക്കും. ഡിസംബർ 6ന് കലശാട്ടത്തോടുകൂടി മഹോത്സവം കൊടിയിറങ്ങും.
Parassinimuthappan