---
title: "ദേശീയ ഫെൻസിംഗ് : ലോഗോ പ്രകാശനം ചെയ്തു"
english_title: "Nationalfencing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/253388/nationalfencing"
published_at: "2024-12-02T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674d7ff9ddcc1_1000040629.jpg"
keywords: []
---

# ദേശീയ ഫെൻസിംഗ് : ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **കണ്ണൂർ : ** ഡിസംബർ 31 മുതൽ ജനുവരി മൂന്ന് വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പ്രകാശനം ചെയ്തു. തലശ്ശേരി പഴശ്ശി രാജ പാർക്കിൽ ചേർന്ന ചടങ്ങിലായിരുന്നു പ്രകാശനം. ഫെൻസിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഒ കെ വിനീഷ്, സംഘാടക സമിതി ചെയർമാൻ കെ വി സുമേഷ് എംഎൽഎ, വർക്കിംഗ് പ്രസിഡന്റ് ടി സി സാക്കിർ, കൺവീനർ വി പി പവിത്രൻ, ഫെൻസിങ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ എം ജയകൃഷ്ണൻ, അന്തർദേശീയ ഫെൻസിങ് താരങ്ങളായ റീഷ പുതുശ്ശേരി, കെ പി ഗോപിക എന്നിവർ പങ്കെടുത്തു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശി കെ പി ജ്യോതിസ് ആണ് ലോഗോ ഡിസൈൻ ചെയ്തത്.

## Article Content

**കണ്ണൂർ : ** ഡിസംബർ 31 മുതൽ ജനുവരി മൂന്ന് വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പ്രകാശനം ചെയ്തു. തലശ്ശേരി പഴശ്ശി രാജ പാർക്കിൽ ചേർന്ന ചടങ്ങിലായിരുന്നു പ്രകാശനം. ഫെൻസിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഒ കെ വിനീഷ്, സംഘാടക സമിതി ചെയർമാൻ കെ വി സുമേഷ് എംഎൽഎ, വർക്കിംഗ് പ്രസിഡന്റ് ടി സി സാക്കിർ, കൺവീനർ വി പി പവിത്രൻ, ഫെൻസിങ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ എം ജയകൃഷ്ണൻ, അന്തർദേശീയ ഫെൻസിങ് താരങ്ങളായ റീഷ പുതുശ്ശേരി, കെ പി ഗോപിക എന്നിവർ പങ്കെടുത്തു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശി കെ പി ജ്യോതിസ് ആണ് ലോഗോ ഡിസൈൻ ചെയ്തത്.

_പടം: ഡിസംബർ 31 മുതൽ ജനുവരി മൂന്ന് വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ തലശ്ശേരിയിൽ നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പ്രകാശനം ചെയ്യുന്നു_

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/253388/nationalfencing)