ആറളം: കെ-ടിക് പദ്ധതിയുടെ ഭാഗമായി പുതുതായി സംരംഭങ്ങൾ തുടങ്ങാൻ താല്പര്യമുള്ള തദ്ദേശീയ മേഖലയിലെ യുവതീ യുവാക്കൾക്കായുള്ള എകദിന ശിൽപശാല സ്പെഷ്യൽ പ്രൊജക്ട് ഓഫീസിൽ വച്ച് സംഘടിപ്പിച്ചു. പരിപാടി ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി ദിനേശൻ അധ്യക്ഷത വഹിച്ചു. അനിമേറ്റർ കോർഡിനേറ്റർ ജോബി രാഘവൻ പദ്ധതി വിശദീകരണം നടത്തി. കെ ടിക് ആർ പിമാരായ സലോമി പ്രിൻസ്, സി സെമിന എന്നിവർ പരിശീലനം നയിച്ചു.
സ്പെഷ്യൽ പ്രൊജക്ട് അസി കോർഡിനേറ്റർ ടി വി ജിതേഷ് , ഹെൽത്ത് ഇൻസ്പെക്ടർ പി കെ സബിത, ആറളം സി ഡി എസ് ചെയർപേഴ്സൺ സുമ ദിനേശൻ, സ്പെഷ്യൽ പ്രൊജക്ട് കോഡിനേറ്റർ പി സനൂപ് എന്നിവർ സംസാരിച്ചു. വിവിധ ബ്ലോക്കുകളിൽ നിന്നായി 64 ഓളം പേർ പരിശീലനത്തിൽ പങ്കെടുത്തു
K-Tick Workshop