ചോദ്യപേപ്പർ ചോർച്ച: കേസെടുത്ത് ക്രൈംബ്രാഞ്ച്; തട്ടിപ്പും വിശ്വാസ വഞ്ചനയും അടക്കം 7 വകുപ്പുകൾ ചുമത്തി എഫ്ഐആർ

ചോദ്യപേപ്പർ ചോർച്ച:  കേസെടുത്ത് ക്രൈംബ്രാഞ്ച്;  തട്ടിപ്പും വിശ്വാസ വഞ്ചനയും അടക്കം 7 വകുപ്പുകൾ ചുമത്തി എഫ്ഐആർ
Dec 20, 2024 10:58 AM | By sukanya

കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് ഉടമകളുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേരത്തെ പരാതി നൽകിയ അധ്യാപകരുടെയും മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. മറ്റു സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇവയുമായി സഹകരിക്കുന്ന അധ്യാപകരുടെ മൊഴിയും രേഖപ്പെടുത്തും.

അതിനിടെ, സംഭവത്തില്‍ വിശദീകരണവുമായി സിഇഒ എം ഷുഹൈബ് രംഗത്തുവന്നു. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളുടെ പേരില്‍ പരാതി വന്നിട്ടുണ്ടെങ്കിലും ക്രൂശിക്കപ്പെടുന്നത് എം എസ് സൊല്യൂഷന്‍സ് മാത്രമാണെന്ന് ഷുഹൈബ് ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന എസ്എസ്എല്‍സി ക്രിസ്മസ് പരീക്ഷയില്‍ തങ്ങള്‍ പ്രവചിച്ച നാല് ചോദ്യങ്ങള്‍ മാത്രമാണ് വന്നത്. മറ്റ് പ്ലാറ്റ്ഫോമുകള്‍ പറഞ്ഞ ഭൂരിഭാഗം ചോദ്യങ്ങളും പരീക്ഷക്ക് വന്നപ്പോഴും ആരോപണം ഉയര്‍ന്നത് തങ്ങള്‍ക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും ഷുഹൈബ് വ്യക്തമാക്കി.

അതിനിടെ, ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം എം എസ് സൊല്യൂഷന്‍സുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങളുമായി സഹകരിച്ചിരുന്ന അധ്യാപകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരില്‍ നിന്നും മൊഴിയെടുക്കാനാണ് നീക്കം. എംഎസ് സൊല്യൂഷന്‍സിലെ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിയില്‍ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഫാന്‍പേജുകളില്‍ നിന്നും വീഡിയോ നീക്കിയതിനാല്‍ ഫേസ്ബുക്ക് ഉടമകളായ മെറ്റാ കമ്പനിയില്‍ നിന്നും വിശദാംശം തേടിയിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തി.

kozhikod

Next TV

Related Stories
ഷെഫീഖ് വധശ്രമക്കേസ് ; പിതാവ് ഷെരീഫിന് 7 വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷവും തടവ്

Dec 20, 2024 04:12 PM

ഷെഫീഖ് വധശ്രമക്കേസ് ; പിതാവ് ഷെരീഫിന് 7 വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷവും തടവ്

ഷെഫീഖ് വധശ്രമക്കേസ്; പിതാവ് ഷെരീഫിന് 7 വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷവും...

Read More >>
ഭീമൻ കേക്ക് മുറിച്ച് തൊണ്ടിയിൽ സെന്റ് ജോൺസിൽ ക്രിസ്തുമസ് ആഘോഷം

Dec 20, 2024 03:32 PM

ഭീമൻ കേക്ക് മുറിച്ച് തൊണ്ടിയിൽ സെന്റ് ജോൺസിൽ ക്രിസ്തുമസ് ആഘോഷം

ഭീമൻ കേക്ക് മുറിച്ച് തൊണ്ടിയിൽ സെന്റ് ജോൺസിൽ ക്രിസ്തുമസ്...

Read More >>
തലശ്ശേരി ജൂബിലി റോഡിലെ നിയമ ലംഘനം ; ബോധവത്കരണവുമായി പോലീസ്

Dec 20, 2024 03:13 PM

തലശ്ശേരി ജൂബിലി റോഡിലെ നിയമ ലംഘനം ; ബോധവത്കരണവുമായി പോലീസ്

തലശ്ശേരി ജൂബിലി റോഡിലെ നിയമ ലംഘനം ; ബോധവത്കരണവുമായി...

Read More >>
കൂത്തുപറമ്പിൽ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ  ധർണ്ണ സമരം സംഘടിപ്പിച്ചു

Dec 20, 2024 02:59 PM

കൂത്തുപറമ്പിൽ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ധർണ്ണ സമരം സംഘടിപ്പിച്ചു

കൂത്തുപറമ്പിൽ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ധർണ്ണ സമരം...

Read More >>
കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഓഫീസ് മാർച്ച് : കെ. എസ്.യു നേതാക്കൾ റിമാൻഡിൽ

Dec 20, 2024 02:34 PM

കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഓഫീസ് മാർച്ച് : കെ. എസ്.യു നേതാക്കൾ റിമാൻഡിൽ

കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഓഫീസ് മാർച്ച് : കെ. എസ്.യു നേതാക്കൾ...

Read More >>
കളമശേരിയിലെ മഞ്ഞപ്പിത്ത വ്യാപനം; പ്രഭവ കേന്ദ്രം കിണർവെള്ളം, മന്ത്രി പി രാജീവ്

Dec 20, 2024 02:26 PM

കളമശേരിയിലെ മഞ്ഞപ്പിത്ത വ്യാപനം; പ്രഭവ കേന്ദ്രം കിണർവെള്ളം, മന്ത്രി പി രാജീവ്

കളമശേരിയിലെ മഞ്ഞപ്പിത്ത വ്യാപനം; പ്രഭവ കേന്ദ്രം കിണർവെള്ളം, മന്ത്രി പി...

Read More >>
Top Stories










GCC News