കൂത്തുപറമ്പ് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൺസ്ട്രക്ഷൻ വർക്കേഴസ് ഫെഡറേഷൻ (AITUC) കൂത്തുപറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് നഗരസഭാ ഓഫീസിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.
ധർണ AlTUC സംസ്ഥാന കൗൺസിൽ അംഗം സി വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം ദാസൻ അധ്യക്ഷനായി AlTUC കൂത്തുപറമ്പ മണ്ഡലം സെക്രട്ടറി എം വിനോദൻ പഴയടത്ത് മോഹനൻ എൻ ബാലൻ തുടങ്ങിയവർ സംസാരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയുള്ള സെസ്സ് പിരിവ് ഊർജ്ജിതമാക്കുക, ക്ഷേമനിധി ബോർഡിനെ സംരക്ഷിക്കാൻ പ്രവർത്തനം സർക്കാർ അടിയന്തരമായി ഇടപെടുക സാമ്പത്തിക ആനുകൂല്യങ്ങളും പെൻഷനും കുടിശ്ശിക തീർത്ത് വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ AITUC സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ നടത്തുന്ന സമരത്തിൻറെ ഭാഗമായാണ് കൂത്തുപറമ്പിൽ സമരം സംഘടിപ്പിച്ചത്.
Constructionworkersstrike