ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 45 വയസ്സ് കഴിഞ്ഞ വനിതകൾക്കുള്ള സ്ത്രീ പഠനം ബോധവൽക്കരണ പരിപാടി കൂടാളി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടത്തി . പ്രസ്തുത പരിപാടി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു . കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ഷൈമ അധ്യക്ഷത വഹിച്ചു .
ഇരിട്ടി ബ്ലോക്ക് CDPO ഷീന മാത്യു പി . പദ്മനാഭൻ വൈസ് പ്രസിഡന്റ് കൂടാളി ഗ്രാമ പഞ്ചായത്ത്. ലളിത എം, ഐ സി ഡി എസ് സൂപ്പർവൈസെർ കൂടാളി ഗ്രാമപഞ്ചായത്ത് ജ്യോതി എന്നിവർ സംസാരിച്ചു. ഒ വി ശ്രീജേഷ് ( ക്ലിനിക്കൽ കൗൺസിലർ ) ഡോ സൂര്യ സി സേനൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
iritty