തലക്കാണി: തലക്കാണി ഗവ.യു.പി.സ്കൂളിൽ ക്രിസ്തുമസ് ആഘോഷം 'സാൻ്റാ ഫിയസ്റ്റാ' സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ ജോസഫ് അധ്യക്ഷയായി. ജിം നമ്പുടാകം, സുരേഷ് കുമാർ എം.ടി, ജിജോ ആൻ്റണി, സുമിത പ്രജിത്ത്, ഷിജു എം.ജി, സന്തോഷ് മറ്റത്തിൽ, വിപിൻ കെ, ആൽഫ്രഡ് ജോ ജോൺസ് എന്നിവർ സംസാരിച്ചു. പാപ്പാ ഫെസ്റ്റ്, പുൽക്കൂട് നിർമ്മാണം, കരോൾ, കേക്ക് വിതരണം എന്നിവ നടന്നു.
thalakkani