പേരാവൂർ : തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിലെ ക്രിസതുമസ് ആഘോഷം 55 കിലോഗ്രാം തൂക്കമുള്ള ഭീമൻ കേക്ക് മുറിച്ച് വ്യത്യസ്ഥമായി. സ്കൂൾ മാനേജർ റവ.ഫാ.. മാത്യു തെക്കേമുറി, ചെട്ടിയാംപറമ്പ് സെന്റ് ബാപ്റ്റിസ്റ്റ് പള്ളി വികാരി റവ.ഫാ.സെബാസ്റ്റ്യൻ പൊടിമറ്റം, സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കരോൾ ഗാന മത്സരം, പപ്പാ മത്സരം, കരോൾ മത്സരം എന്നിവയും നടന്നു. നൂറുകണക്കിന് പാപ്പാമാർ ചേർന്ന് നടത്തിയ പാപ്പാ നൃത്തം, സ്കൂൾ മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ പുൽക്കൂട് എന്നിവ ശ്രദ്ധേയമായി.
പി.ടി.എ പ്രസിഡന്റ് വിനോദ് നടുവത്താനിയിൽ,. മദർ പി.ടി.എ.പ്രസിഡന്റ് ബിന്ദു കൃഷ്ണ, അധ്യാപകരായ നിനു ജോസഫ്, ജിജോ ജോസഫ്, ഷൈൻ എ ജോസഫ്, പി.ടി.എ, എം.പി.ടി.എ അംഗങ്ങൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.അധ്യാപകരുടെ കരോൾ ഗാനവും കൃസ്തുമസ് നൃത്തവും പരിപാടികൾക്ക് മാറ്റുകൂട്ടി.
Stjohnsxmascelebration