വേക്കളം : വേക്കളം എ യു.പി. സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടന്നു. PTA പ്രസിഡൻ്റ് വി. ഡി.ബിൻ്റോ യുടെ അധ്യക്ഷത യിൽ ഫാദർ കിരൺ ജോസ് പടമാട്ടുമ്മൽ ക്രിസ്തുമസ് ദിന സന്ദേശം നൽകി. കലാമന്ദിർ കോളേജ് ഓഫ് ഫൈൻ ആർട്ട്സ് പ്രിൻസിപ്പാൾ ശ്രീമതി അമ്പിളിചിടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിച്ചു. സബ്ജില്ല, ജില്ല കലോത്സവ ത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള കുട്ടികൾക്കുള്ള മൊമൻ്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ഹെഡ്മാസ്റ്റർ രാജീവൻ കെ.പി,സ്കൂൾ മാനേജർ ഷിബു സി.എം,അധ്യാപകരായ ഇന്ദു .പി, കാന്തി മതി. പി. വി , മദർ പി ടി എ പ്രസിഡൻ്റ് ഷൈനി വിനോദ്, സ്കൂൾ ലീഡർ ആദിനാഥ് ' വി എന്നിവർ സംസാരിച്ചു. PTA വൈസ് പ്രസിഡൻ്റ് അനിൽകുമാർ, പി.ടി.എ ' എക്സിക്യൂ ട്ടീവ് അംഗങ്ങളായ വിജിഷ , ചന്ദ്രിക, ഷെമി , ബഷീർ എന്നിവർ പരിപാ ടികൾക്ക് നേതൃത്വം നൽകി. തുടർന്ന് കേക്ക് വിതരണവും കരോൾ ഗാനങ്ങൾ അവതരി പ്പിക്കുകയും ചെയ്തു.
Christmascelbration