കോഴിക്കോട്: വടകരയിൽ നിർത്തിയിയിട്ട കാരവനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. വടകര കരിമ്പനപ്പാലത്താണ് സംഭവം. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവർ മലപ്പുറം സ്വദേശി മനോജും ഇതേ കമ്പനിയിൽ ജീവനക്കാരനാണ് കാസർഗോഡ് സ്വദേശി ജോയലിനേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാൾ കാരവന്റെ പടിയിലും മറ്റൊരാൾ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ്. വാഹനം എരമംഗലം സ്വദേശിയുടേതാണ്.
കാരവൻ ഏറെസമയമായി റോഡിൽ നിർത്തിയിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Two Bodies In Caravan Parked In Vadakara