ഇരിട്ടി: വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കോളയാട് അറയങ്ങാട് സ്‌നേഹഭവനില്‍ "പാല്‍നിലാവ് "എന്ന പേരില്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷം നടത്തി. സിനിമാ സീരിയല്‍ നാടക സംവിധായകന്‍ ശ്രീവേഷ്‌കര്‍ കല്ലുവയല്‍ ഉദ്ഘാടനം ചെയ്തു.
ബ്രദര്‍ സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രദീപ് കുമാര്‍ കക്കറയില്‍, എ.കെ. ഹസ്സന്‍, എം.എസ്.ലിജോ, ടി.എം. അനൂപ് എന്നിവര്‍ പ്രസംഗിച്ചു. വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷന്‍ ഗായക സംഘത്തിന്റെ സംഗീത വിരുന്നും സ്‌നേഹഭവനിലെ അന്തേവാസികളുടെ കലാപരിപാടികളും നടന്നു. സി.എസ്. ദിനേഷ്, എം.എന്‍. വത്സന്‍, സന്തോഷ് മാവില, ആര്‍.വി. സുബേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Kolayad