ഒമാനില്‍ നിന്ന് എത്തിച്ച എംഡിഎംഎ മലയാള സിനിമാ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി

ഒമാനില്‍ നിന്ന് എത്തിച്ച എംഡിഎംഎ മലയാള സിനിമാ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി
Dec 24, 2024 01:54 PM | By Remya Raveendran

മലപ്പുറം : വാഴക്കാട് പൊലീസ് പിടികൂടിയ എംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്നു പ്രതിയുടെ മൊഴി. കോഴിക്കോട് ബൈപാസിനോട് ചേര്‍ന്ന ആഡംബര റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് 510 ഗ്രാം എംഡിഎംഎ പിടികൂടിയത്. കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം വാഴക്കാട് പൊലീസ് പിടികൂടിയ എംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്നു പ്രതിയുടെ മൊഴി. കോഴിക്കോട് ബൈപാസിനോട് ചേര്‍ന്ന ആഡംബര റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് 510 ഗ്രാം എംഡിഎംഎ പിടികൂടിയത്. കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പോലീസ് അറസ്റ്റ് ചെയ്തു. 

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് അരക്കിലോയില്‍ അധികം സിന്തറ്റിക്ക് ലഹരിമരുന്ന് പിടികൂടിയത്. വീര്യം കൂടിയ എംഡി എം എ . കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ ഡാന്‍സാഫും വാഴക്കാട് പോലീസും ചേര്‍ന്ന് പിടികൂടി. ലഹരി എത്തിച്ച കാറും കസ്റ്റഡിയിലെടുത്തു. ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിര്‍ ആണ് ഷബീബിന്റെ നിര്‍ദ്ദേശപ്രകാരം എം.ഡി.എം.എ വിദേശത്തുനിന്ന് എത്തിച്ചത്.

ഒമാനില്‍ നിന്ന് പാല്‍പ്പൊടി പാക്കറ്റുകളിലാക്കി ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തി. തുടര്‍ന്ന് ഹബീബിന് കൈമാറി. കൊണ്ടോട്ടി ഡിവൈഎസ്പിയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രതിയെ ചോദ്യം ചെയ്തു. ഹോട്ടലിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എം ഡി എം എ കൈപ്പറ്റാന്‍ രണ്ട് സിനിമ നടിമാര്‍ എറണാകുളത്തുനിന്ന് എത്തുമെന്നും അതവര്‍ക്ക് കൈമാറാനാണ് അവിടെ നിന്നതെന്നുമാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ആരാണ് വരുന്നതെന്നോ നടിമാര്‍ ആരൊക്കെ എന്നോ ഷബീബിന് അറിവുണ്ടായിരുന്നില്ല എന്നാണ് പോലീസ് നിഗമനം. ലഹരി മരുന്ന് കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ന്യൂയര്‍ പാര്‍ട്ടി ലക്ഷ്യം വെച്ച് കൊച്ചി, ഗോവ എന്നിവിടങ്ങളിലേക്ക് വില്‍പ്പന നടത്തുന്നതിനായാണ് സംഘം ലഹരിമരുന്ന് എത്തിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം പൊലീസ് ആരംഭിച്ചുകഴിഞ്ഞു.



Mdmacase

Next TV

Related Stories
സ്മരണകൾ പുതുക്കി മാടത്തിയിൽ എൽ പി സ്കൂൾ പൂർവ അധ്യാപക-വിദ്യാർത്ഥി സംഗമം

Dec 25, 2024 06:32 AM

സ്മരണകൾ പുതുക്കി മാടത്തിയിൽ എൽ പി സ്കൂൾ പൂർവ അധ്യാപക-വിദ്യാർത്ഥി സംഗമം

സ്മരണകൾ പുതുക്കി മാടത്തിയിൽ എൽ പി സ്കൂൾ പൂർവ അധ്യാപക-വിദ്യാർത്ഥി...

Read More >>
പാരമ്പര്യേതര ട്രസ്റ്റി നിയമനം

Dec 25, 2024 06:30 AM

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി...

Read More >>
ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു

Dec 25, 2024 06:29 AM

ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു

ധന സഹായത്തിന് അപേക്ഷ...

Read More >>
റോഡ് ഗതാഗതം നിരോധിച്ചു

Dec 25, 2024 06:23 AM

റോഡ് ഗതാഗതം നിരോധിച്ചു

റോഡ് ഗതാഗതം...

Read More >>
കേരള ഗവർണർക്ക് മാറ്റം: രാജേന്ദ്ര വിശ്വനാഥ് അർലേകർ പുതിയ കേരള ഗവർണർ

Dec 25, 2024 06:19 AM

കേരള ഗവർണർക്ക് മാറ്റം: രാജേന്ദ്ര വിശ്വനാഥ് അർലേകർ പുതിയ കേരള ഗവർണർ

കേരള ഗവർണർക്ക് മാറ്റം: രാജേന്ദ്ര വിശ്വനാഥ് അർലേകർ പുതിയ കേരള...

Read More >>
തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

Dec 24, 2024 08:44 PM

തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ വയോധികയെ തെരുവുനായ...

Read More >>
Top Stories