ഇരിട്ടി : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാമത്സരം എടയന്നൂർ GVHSS വെച്ച് നടത്തി കലാമത്സര പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം രതീഷ് അധ്യക്ഷത വഹിച്ചു. കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ഷിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ സി രാജശ്രീ, JBDO കെ രമേശൻ, GEO വിനീത്, പ്രകാശൻ,ഷിജിന എന്നിവർ സംസാരിച്ചു.
Irittyblockpanchayath