ഏലപ്പീടിക : ഏലപ്പീടിക അങ്കണവാടി, അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം, അനുഗ്രഹ ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് -പുതുവൽസരാഘോഷം നടത്തി. വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉൽഘാടനം ചെയ്തു. പുൽക്കൂട് നിർമ്മാണം, നക്ഷത്രവിളക്ക് നിർമ്മാണം, കരോൾ ഗാനാലാപനം, ക്രിസ്മസ് കരോൾ, സാന്താക്ലോസ്, ക്രിസ്മസ് കേക്ക് മുറിക്കൽ എന്നിവയും ഉണ്ടായിരുന്നു. ഏലപ്പീടിക അങ്കണവാടി ടീച്ചർ റോണി തോമസ്, പ്രിൻസി ബൈജു, സിജിമോൾ സുരേഷ്, പ്രമീള സുരേന്ദ്രൻ, സോഫി വയലിൽ, മോളി ജിനോ എന്നിവർ പ്രസംഗിച്ചു.
Xmasnewyearcelebration