ഇരിട്ടി : ഇരിട്ടി - കൂട്ടുപുഴ റോഡരികിലെ സിഗ്നൽ ബോർഡുകളിലെ കാടുകൾ ശുചീകരിച്ചു. നിർമലഗിരി കോളേജ് കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കന്ററി സ്ക്കൂളിൽ നടത്തുന്ന നാഷണൽ സർവീസ് സ്കീം യൂണിറ്റ് 25 & 26 സപ്തദിന ക്യാമ്പ് കരുതൽന്റെ ഭാഗമായി സുസ്ഥിര വികസനത്തിനായി യുവത എന്ന സന്ദേശവുമായി കൂട്ടുപുഴ - ഇരിട്ടി അന്തർസംസ്ഥാന ഹൈവേക്കിരുവശവുമുള്ള സൈൻ ബോർഡുകൾ വൃത്തിയാക്കി. ക്യാമ്പ് കൺവീനർ അനിൽ എം.കൃഷ്ണൻ, പ്രോഗ്രാം ഓഫീസർമാർ ജയ്സൺ ജോസഫ്, ദീപ്തി ലിസ്ബത്ത് സെക്രട്ടറിമാർ എബിൻ , ഡയാന, ആകാശ്, സാനിയ എന്നിവർ നേതൃത്വം നൽകി.
Iritty