കൽപ്പറ്റ : കൽപ്പറ്റ പുത്തൂർ വയലിൽ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം .
പുത്തൂർവയൽ എ ആർ ക്യാമ്പിന് സമീപമാണ് ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റത്.
മാനന്തവാടിയിലെ ഫ്രണ്ട്സ് ആംബുലൻസ് ഡ്രൈവർ അബ്ദുറഹ്മാ (41) നാണ് പരിക്കേറ്റത്. ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു അപകടം.
Accident