പുതുവൽസരാഘോഷരാവിൽ കണ്ണൂർ തളിപ്പറമ്പ് കീഴാറ്റൂരിൽ സി.പി.എം സി.പി.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ നടന്നു.തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും മാറ്റി.സംഭവത്തിൽ സി.പി.ഐ ജില്ലാ നേതാവ് ഉൾപ്പെടെ ഇരു വിഭാഗത്തെയും ആറുപേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
ബുധനാഴ്ച്ച പുലർച്ചെ 1.20-നായിരുന്നു മാന്തംകുണ്ട് തോട്ടാറമ്പ് റോഡിൽ യുവധാര ക്ലബ്ബിന് സമീപം വെച്ച് സംഘർഷം ഉണ്ടായത്.സി.പി.ഐ പ്രവർത്തകർ ഉൾപ്പെടുന്ന മാന്തംകുണ്ട് റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിലാണ് പുതുവൽസരാഘോഷം സംഘടിപ്പിച്ചത്.
ആഘോഷത്തിനിടെ സി.പി.എം നിയന്ത്രണത്തിലുള്ള യുവധാര ക്ലബ്ബിന്റെ പ്രവർത്തകരുമായി വാക്കു തർക്കം ഉണ്ടാകുകയും ഇരുവിഭാഗവും പരസ്പരംഏറ്റുമുട്ടുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. ഇതിനെ തുടർന്ന്സി.പി.ഐ കാരായ കോമത്ത് മുരളീധരൻ, അമൽ, ബിജു, സി പി എം കാരായ രമേശൻ, സനൽ, ബിജു എന്നിവർക്കെതിരെയാണ് കേസെടുത്തത്.
Cpmandcpimfight