വയനാട് പുനരധിവാസം നിർമ്മാണ ചുമതല ഊരാളുങ്കലിന്; കിഫ്കോണിനായിരിക്കും നിർമ്മാണ മേൽനോട്ടം

വയനാട് പുനരധിവാസം നിർമ്മാണ ചുമതല ഊരാളുങ്കലിന്; കിഫ്കോണിനായിരിക്കും നിർമ്മാണ മേൽനോട്ടം
Jan 1, 2025 03:14 PM | By Remya Raveendran

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗൺഷിപ്പിന്‍റെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനം. കിഫ്കോണിനായിരിക്കും നിർമ്മാണ മേൽനോട്ടം. 2 ടൗൺഷിപ്പുകള്‍ നിര്‍മിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്. ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് നിര്‍മിക്കുക. 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയത്. മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് രണ്ടിടത്തായി രണ്ട് ടൗൺഷിപ്പാണ് നിര്‍മ്മിക്കാനൊരുങ്ങുന്നത്. 1000 ചതുരശ്ര അടിയിലുള്ള ഒറ്റനില വീടുകൾ നിര്‍മ്മിക്കും. താമസക്കാര്‍ക്ക് ആവശ്യമെങ്കിൽ ഭാവിയിൽ മുകളിലത്തെ നില കൂടി പണിയാൻ പാകത്തിൽ അടിത്തറ ബലപ്പെടുത്തിയാകും വീട് നിര്‍മ്മാണം. പണി തുടങ്ങിയാൽ പിന്നെ സമയബന്ധിതമായി തീര്‍ക്കാൻ കൂടി ഉദ്ദേശിച്ചാണ് പദ്ധതിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ വിശദീകരിക്കുന്നത്.

അതേസമയം, പുനരധിവസത്തിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഉടൻ തുടങ്ങും. 50 വീടുകളിൽ കൂടുതൽ നിര്‍മ്മിക്കാമെന്ന് വാഗ്ധാനം ചെയ്തവരെയാണ് ആദ്യഘട്ടത്തിൽ കാണുന്നത്. കര്‍ണാടക സര്‍ക്കാരിന്‍റെയും രാഹുൽ ഗാന്ധിയുടേയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. മുസ്ലീം ലീഗ് ഡിവൈഎഫ്ഐ സംഘടനകളേയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 12 മണി മുതൽ തിരുവനന്തപുരത്താണ് കൂടിക്കാഴ്ച നടക്കുന്നത്.



Wayanadrebuilding

Next TV

Related Stories
ആറളം ഫാമിലെ  കള്ള് ഏറ്റെടുക്കാൻ ബോബി ചെമ്മണ്ണൂർ

Jan 4, 2025 10:12 AM

ആറളം ഫാമിലെ കള്ള് ഏറ്റെടുക്കാൻ ബോബി ചെമ്മണ്ണൂർ

ആറളം ഫാമിലെ കള്ള് ഏറ്റെടുക്കാൻ ബോബി...

Read More >>
റെയിൽവെ ഗേറ്റ് അടച്ചിടും

Jan 4, 2025 08:36 AM

റെയിൽവെ ഗേറ്റ് അടച്ചിടും

റെയിൽവെ ഗേറ്റ്...

Read More >>
തലശ്ശേരി ജില്ല കോടതി സമുച്ചയം ജനുവരി 25ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

Jan 4, 2025 08:34 AM

തലശ്ശേരി ജില്ല കോടതി സമുച്ചയം ജനുവരി 25ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

തലശ്ശേരി ജില്ല കോടതി സമുച്ചയം ജനുവരി 25ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം...

Read More >>
അധ്യാപക ഒഴിവ്

Jan 4, 2025 08:32 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
ചൈനയിലെ വൈറസ് വ്യാപനം: ആശങ്ക വേണ്ടെന്ന് അധികൃതർ

Jan 4, 2025 07:36 AM

ചൈനയിലെ വൈറസ് വ്യാപനം: ആശങ്ക വേണ്ടെന്ന് അധികൃതർ

ചൈനയിലെ വൈറസ് വ്യാപനം: ആശങ്ക വേണ്ടെന്ന്...

Read More >>
ജനുവരിയിലെ റേഷൻ വിതരണം ഇന്ന് മുതല്‍

Jan 4, 2025 06:30 AM

ജനുവരിയിലെ റേഷൻ വിതരണം ഇന്ന് മുതല്‍

ജനുവരിയിലെ റേഷൻ വിതരണം ഇന്ന്...

Read More >>
Top Stories










News Roundup