പയ്യാവൂർ : ചാമക്കാൽ ജി എൽ പി സ്കൂൾ സമ്പൂർണ്ണഹൈടെക് വിദ്യാലയമായി . ഇരിക്കൂർ എം എൽ എ അഡ്വ : സജീവ് ജോസഫ് നടപ്പിലാക്കിയ ഭാഷാമൃതം പദ്ധതിയിൽ മികച്ച വിദ്യാലയത്തിന് ലഭിച്ച സമ്മാനതുക ഉപയോഗിച്ചാണ് കമ്പ്യൂട്ടറും അനുബന്ധ സാമഗ്രികളും ഒരുക്കിയത്.
മുഴുവൻ ക്ലാസുകളും ഹാളും ഹൈടെക് സാങ്കേതികാധിഷ്ടിത പഠനത്തിനായി പൂർണസജ്ജമായി. പ്രീപ്രൈമറിയിൽ വർണ്ണക്കൂടാരം, ഗതാഗത നിയമങ്ങളുടെ കുട്ടിക്കവല , ഭാഷാ പ്രാവീണ്യത്തിന്ന് അലക്സ തുടങ്ങി നിരവധി പുത്തൻ ആശയങ്ങൾ നടപ്പിലാക്കുന്ന വിദ്യാലയത്തിന് കൂടുതൽ മികവിലേക്കുയർത്താൻ സഹായകരമാണ് ഹൈടെക് സംവിധാനങ്ങൾ. സമ്പൂർണ്ണഹൈടെക് വിദ്യാലയ പ്രഖ്യാപനവും, സാമൂഹ്യ വനവൽക്കരണ വിഭാഗം ഒരുക്കിയ ചുമർ ചിത്രങ്ങളുടെ പ്രകാശനവും , വിജയോത്സവവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സേവ്യറിൻ്റെ അധ്യക്ഷതയിൽ അഡ്വ: സജീവ് ജോസഫ് എംഎൽഎ നിർവ്വഹിച്ചു. കലോത്സവ വിജയികളെ കെ ആർ മോഹനൻ പ്രഭാവതി മോഹനൻ എന്നിവരും ശാസ്ത്രോത്സവ വിജയികളെ ടി.വി ഒ സുനിൽ കുമാറും അനുമോദിച്ചു. പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ്,കെ.ജി ഷിബു, ടി.ഒ നിമിഷ, സൗമ്യ ദിനേശ്, കെ.പി കുമാരൻ ,എം. ആർ ശ്രീ ഹരി, എന്നിവർ സംസാരിച്ചു.
Compleatehighteckschool