കല്‍പറ്റ: വയനാട് വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ കൊന്നു മൃതദേഹങ്ങൾ കഷണങ്ങളാക്കി ബാഗിലാക്കിയ സംഭവത്തിൽ ഭർത്താവിനു പിന്നാലെ ഭാര്യയും അറസ്റ്റിൽ. യുപി സ്വദേശി മുഹമ്മദ് ആരിഫിനെ (38) പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ഭാര്യ സൈനബാണ് തുടർന്ന് പിടിയിലായത്. ഉത്തര്‍പ്രദേശ് സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. മുഖീബിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് ആരിഫ് പിടിയിലായത്. കൊലയ്ക്ക് സൈനബ് ഒത്താശ ചെയ്തുവെന്നാണ് കണ്ടെത്തൽ.
വയനാട് വെള്ളമുണ്ടയില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. മുഖീബിന്, മുഹമ്മദിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മൃതദേഹത്തിന്റെ ഭാഗങ്ങളടങ്ങിയ ബാഗുകള്‍ മൂളിത്തോട് പാലത്തിനടിയില്‍നിന്ന് കണ്ടെത്തി.
arrest in wayanad Vellamunda murder case