സമരം ചെയ്യുന്ന ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം : പി പി ആലി

സമരം ചെയ്യുന്ന ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം : പി പി ആലി
Mar 11, 2025 08:01 AM | By sukanya

എടവക: ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി. ആശാവർക്കർമാരുടെ സമരത്തിന് നേരെ മുഖം തിരിഞ്ഞു നിൽക്കുകയും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന സമരത്തെ അനാവശ്യ സമരമെന്ന് മുദ്രകുത്തുകയും ചെയ്യുന്ന സർക്കാർ നടപടി പ്രതിഷേധാർഹം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആശ വർക്കർമാരുടെ പ്രവർത്തിയെ സംബന്ധിച്ച് കൃത്യമായ സർക്കുലർ ഇറക്കുക, അമിത ജോലി ഭാരംഅടിച്ചേൽപ്പിക്കാതിരിക്കുക, പെൻഷൻ നൽകുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക, സർക്കാർ സ്വീകരിക്കുന്നപ്രതികാരനടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി ഐഎൻടിയുസി നടത്തുന്ന പഞ്ചായത്ത് മാർച്ചിന്റെയും ധർണ്ണയുടെയും വയനാട് ജില്ലാതല ഉദ്ഘാടനം എടവകയിൽ വെച്ച് നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്യമായ ജോലിക്രമം ഇല്ലാതെ കേരളത്തിലെ ആരോഗ്യ മേഖലയെ സംരക്ഷിക്കാൻ കഠിനാധ്വാനം ചെയ്യുന്ന ആശാവർക്കർമാരുടെ ശമ്പള വർദ്ധനവ്, വിരമിക്കൽ ആനുകൂല്യങ്ങൾ, പെൻഷൻ എന്നിവ സഹാനുഭൂതിയോടുകൂടി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോർജ് പടകൂട്ടിൽ അധ്യക്ഷനായിരുന്നു. കമ്മന മോഹനൻ, എം വേണുഗോപാൽ, ഗിരിജാ സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. മീനങ്ങാടിയിൽ കെപിസിസി മെമ്പർ കെ ഇ വിനയൻ ഉദ്ഘാടനം ചെയ്തു. ഷൈജു അധ്യക്ഷനായിരുന്നു. സലാം മീനങ്ങാടി സംസാരിച്ചു. മേപ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന സമരം ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. നോറിസ് അധ്യക്ഷനായിരുന്നു. ബത്തേരി നഗരസഭ ഓഫീസിലേക്ക് നടന്ന സമരം ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു. ജിജി അലക്സ് അധ്യക്ഷൻ ആയിരുന്നു. സി പി വർഗീസ്, സതീഷ് പൂതിക്കാട്, ബാബു പഴുപ്പത്തൂർ സംസാരിച്ചു.കൽപ്പറ്റയിൽ ഗിരീഷ് കൽപ്പറ്റ ഉദ്ഘാടനം ചെയ്തു. സുനീർ അധ്യക്ഷനായിരുന്നു. പി വിനോദ് കുമാർ, ഹർഷൽ കോനാടൻ സംസാരിച്ചു.മുട്ടിലിൽ മോഹൻദാസ് കോട്ടക്കൊല്ലി ഉദ്ഘാടനം ചെയ്തു. ജോഷിമാണ്ടാട് അധ്യക്ഷനായി. ഏലിയമ്മ മാത്തുക്കുട്ടി, ഇക്ബാൽ മുട്ടിൽ ഷിജു ഗോപാൽ തുടങ്ങിയവർ സംസാരിച്ചു. വൈത്തിരിയിൽ ജ്യോതിഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഷിനിൽ അധ്യക്ഷനായിരുന്നു. ആർ രാമചന്ദ്രൻ എ എ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. മൂപ്പൈനാട് ആർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തുഎം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പൊഴുതനയിൽ എൻ കെ ജ്യോതിഷ് കുമാർ ഉദ്ഘാടനം ചെയ്തു. ശശി കുമാർ അധ്യക്ഷത വഹിച്ചു,പി എം ജോസ് സംസാരിച്ചു .പനമരത്ത് ബേബി തുരുത്തിയിൽ ഉദ്ഘാടനം ചെയ്തു. അജയഘോഷ് അധ്യക്ഷനായി കെ ടി നിസാം, ഷിനോ പാറക്കാലയിൽ സംസാരിച്ചു.കണിയാമ്പറ്റ നജീബ് കരണി ഉദ്ഘാടനം ചെയ്തു. ഷാജി കോരൻ കുന്നൻ അധ്യക്ഷൻ ആയിരുന്നു. എം സുരേഷ് ബാബു, മുത്തലിബ് പഞ്ചാര, സുഹൈൽ സംസാരിച്ചു. അമ്പലവയലിൽ എ പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. റോയ് അധ്യക്ഷൻ ആയിരുന്നു. എൻ സി കൃഷ്ണകുമാർ സംസാരിച്ചു. വെങ്ങപ്പള്ളിയിൽ നജീബ് പിണങ്ങോട് ഉദ്ഘാടനം ചെയ്തു. സന്തോഷ് മുക്കൊളി അധ്യക്ഷത വഹിച്ചു.


wayanad

Next TV

Related Stories
ഉത്തരമലബാറിലെ ആദ്യ വൃക്ക മാറ്റിവെക്കല്‍ ക്ലിനിക്കിന് കണ്ണൂര്‍ ആസ്റ്റ് മിംസില്‍ തുടക്കം കുറിച്ചു

Mar 11, 2025 09:38 PM

ഉത്തരമലബാറിലെ ആദ്യ വൃക്ക മാറ്റിവെക്കല്‍ ക്ലിനിക്കിന് കണ്ണൂര്‍ ആസ്റ്റ് മിംസില്‍ തുടക്കം കുറിച്ചു

ഉത്തരമലബാറിലെ ആദ്യ വൃക്ക മാറ്റിവെക്കല്‍ ക്ലിനിക്കിന് കണ്ണൂര്‍ ആസ്റ്റ് മിംസില്‍ തുടക്കം...

Read More >>
പാകിസ്ഥാനിൽ യാത്രാ ട്രെയിൻ തട്ടിയെടുത്തു:  450 യാത്രക്കാരെ ബന്ദികളാക്കി

Mar 11, 2025 08:26 PM

പാകിസ്ഥാനിൽ യാത്രാ ട്രെയിൻ തട്ടിയെടുത്തു: 450 യാത്രക്കാരെ ബന്ദികളാക്കി

പാകിസ്ഥാനിൽ യാത്രാ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ...

Read More >>
കണ്ണൂർ പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

Mar 11, 2025 06:34 PM

കണ്ണൂർ പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ പാനൂരിൽ ബിജെപി പ്രവർത്തകന്...

Read More >>
മാട്ടറ കാരിസ് യു പി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

Mar 11, 2025 04:28 PM

മാട്ടറ കാരിസ് യു പി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

മാട്ടറ കാരിസ് യു പി സ്കൂൾ വാർഷികാഘോഷം...

Read More >>
പുന്നാട് ഐത പൊയിൽ - പെരുന്തടിക്കാട് ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്‌തു

Mar 11, 2025 04:08 PM

പുന്നാട് ഐത പൊയിൽ - പെരുന്തടിക്കാട് ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്‌തു

പുന്നാട് ഐത പൊയിൽ - പെരുന്തടിക്കാട് ക്ഷേത്രം റോഡ് ഉദ്ഘാടനം...

Read More >>
വേക്കളം എ യുപി സ്കൂളിൽ പഠനോത്സവം നടത്തി

Mar 11, 2025 03:51 PM

വേക്കളം എ യുപി സ്കൂളിൽ പഠനോത്സവം നടത്തി

വേക്കളം എ യുപി സ്കൂളിൽ പഠനോത്സവം...

Read More >>
Top Stories










News Roundup