യുഡിഎഫ് ഫോറസ്റ്റ് ഓഫീസ് മാർച്ച് ഇരിട്ടിയിൽ

യുഡിഎഫ് ഫോറസ്റ്റ് ഓഫീസ് മാർച്ച് ഇരിട്ടിയിൽ
Apr 2, 2025 06:53 PM | By sukanya

കണ്ണൂർ:വന്യമൃഗ ആക്രമണത്തിനെതിരെ യുഡിഎഫ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിര നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ തുടർച്ചയായി ഏപ്രിൽ 10 ന് രാവിലെ 10 മണിക്ക് ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് മാർച്ച് നടത്തുവാൻ യുഡിഎഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. മാർച്ചിന്റെ സംഘാടകസമിതി രൂപീകരിക്കുന്നതിന് ഇരിക്കൂർ, പേരാവൂർ, മട്ടന്നൂർഎന്നീ നിയോജകമണ്ഡലം യു.ഡി.എഫ് നേതാക്കളുടെയും പ്രധാന പ്രവർത്തകരുടെയും യോഗം ഏപ്രിൽ 6 ന് കാലത്ത് 10 മണിക്ക് പുന്നാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരും.

കടൽ മണൽ ഖനനം, തീരദേശ ഹൈവേ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ, മത്സ്യത്തൊഴിലാളികൾ നേരിടുന്ന ഗുരുതര പ്രതിസന്ധികൾ എന്നീ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന തീരദേശ സമര യാത്രയ്ക്ക് ഏപ്രിൽ 22ന് വൈകുന്നേരം 4 മണിക്ക് കണ്ണൂർ ആയിക്കര കടപ്പുറത്തും, 5 മണിക്ക് തലശ്ശേരിയിലും സ്വീകരണം നൽകും .സ്വീകരണ പരിപാടികളുടെ വിജയത്തിന് സംഘാടകസമിതികൾ രൂപീകരിക്കുന്നതിന് കണ്ണൂർ ,അഴീക്കോട്, കല്യാശേരി, പയ്യന്നൂർ നിയോജകമണ്ഡലങ്ങളിലെ യു ഡി എഫ് നേതാക്കളുടെയും പ്രധാന പ്രവർത്തകരുടെയും യോഗം ഏപ്രിൽ 7 ന് വൈകുന്നേരം 6 മണിക്ക് കണ്ണൂർ ഡി.സി.സി ഓഫീസിലും. തലശ്ശേരി, ധർമ്മടം നിയോജക മണ്ഡലങ്ങളിലെ യു.ഡി.എഫ് നേതാക്കളുടെയും പ്രധാന പ്രവർത്തകരുടെയും യോഗം 4 മണിക്ക് തലശ്ശേരിയിലും ചേരും.ജില്ലാതല തീരദേശ പ്രക്ഷോഭ കൺവെൻഷൻ ഏപ്രിൽ 11ന് വൈകുന്നേരം 3 മണിക്ക് കണ്ണൂർ ഡി.സി.സി ഓഡിറ്റോറിയത്തിൽ നടക്കും .പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

.മേൽ പരിപാടികളും തദ്ദേശസ്ഥാപനങ്ങൾക്ക് ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് ഏപ്രിൽ 4 ന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് മുമ്പിൽ നടക്കുന്ന രാപ്പകൽ സമരവും വൻ വിജയമാക്കാൻ നേതൃയോഗം അഭ്യർത്ഥിച്ചു. ജില്ലാ ചെയർമാൻ പിടി മാത്യു, കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി, ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, ഘടകകക്ഷി നേതാക്കളായ സി.എ.അജീർ, മഹമൂദ് കടവത്തൂർ, ഇല്ലിക്കൽ ആഗസ്റ്റി, അഡ്വ. റോജസ് സെബാസ്റ്റ്യൻ പങ്കെടുത്തു.

UDF Forest Office March In Iritty

Next TV

Related Stories
അവധിക്കാല ക്ലാസുകൾക്ക് വിലക്ക്; കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

Apr 3, 2025 01:39 PM

അവധിക്കാല ക്ലാസുകൾക്ക് വിലക്ക്; കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

അവധിക്കാല ക്ലാസുകൾക്ക് വിലക്ക്, ട്യൂഷൻ നിശ്ചിത സമയത്ത് മാത്രം; കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ...

Read More >>
സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു

Apr 3, 2025 12:32 PM

സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു

സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു...

Read More >>
ഓൺലൈനിലൂടെയുള്ള പശു വിൽപ്പനയുടെ പേരിൽ തട്ടിപ്പ്:  മട്ടന്നൂർ സ്വദേശിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി

Apr 3, 2025 11:07 AM

ഓൺലൈനിലൂടെയുള്ള പശു വിൽപ്പനയുടെ പേരിൽ തട്ടിപ്പ്: മട്ടന്നൂർ സ്വദേശിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി

ഓൺലൈനിലൂടെയുള്ള പശു വിൽപ്പനയുടെ പേരിൽ തട്ടിപ്പ്: മട്ടന്നൂർ സ്വദേശിക്ക് ഒരു ലക്ഷം രൂപ...

Read More >>
ആശാവർക്കർമാരുടെ സമരം;ആരോഗ്യമന്ത്രിയുമായുള്ള ചർച്ച ഇന്ന് വൈകിട്ട്

Apr 3, 2025 10:43 AM

ആശാവർക്കർമാരുടെ സമരം;ആരോഗ്യമന്ത്രിയുമായുള്ള ചർച്ച ഇന്ന് വൈകിട്ട്

ആശാവർക്കർമാരുടെ സമരം;ആരോഗ്യമന്ത്രിയുമായുള്ള ചർച്ച ഇന്ന്...

Read More >>
സെയില്‍സ്മാന്‍ ഒഴിവ്

Apr 3, 2025 07:22 AM

സെയില്‍സ്മാന്‍ ഒഴിവ്

സെയില്‍സ്മാന്‍...

Read More >>
അപേക്ഷ ക്ഷണിച്ചു

Apr 3, 2025 07:21 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
News Roundup