---
title: "സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു "
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/280983/goldrate"
published_at: "2025-04-03T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ee32bc8f381_images_(1)_(17).jpeg"
keywords: []
---

# സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു 

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ച് 68,480 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച് 8,560 രൂപയിലുമെത്തി. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിലാണ് ഇന്ന് ഈ വലിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ച് 68,480 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച് 8,560 രൂപയിലുമെത്തി. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിലാണ് ഇന്ന് ഈ വലിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വർണവിലയിലെ ഈ കുതിച്ചുചാട്ടത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, ഡോളർ-രൂപ വിനിമയം, ആഭ്യന്തര ആവശ്യകത, ഇറക്കുമതി തീരുവ എന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/280983/goldrate)