കണ്ണൂർ : തളിപ്പറമ്പ് പട്ടുവത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ (മലയാളം), ഹയര്‍ സെക്കന്ററി (പൊളിറ്റിക്കല്‍ സയന്‍സ്) വിഭാഗങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. നിയമനത്തിന് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ നിര്‍ബന്ധമാണ്. കരാര്‍ കാലാവധിയില്‍ യോഗ്യതാ പ്രമാണങ്ങളുടെ അസ്സല്‍ ബന്ധപ്പെട്ട ഓഫീസില്‍ നല്‍കണം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഏപ്രില്‍ 15 ന് വൈകുന്നേരം അഞ്ചിനകം കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി. ഓഫീസില്‍ എത്തിക്കണം. ഫോണ്‍ : 0497 2700357, 0460 2203020
appoinment