കേളകം: ജൈവമാലിന്യങ്ങൾ വേഗത്തിൽ ജൈവവളമാക്കിമാറ്റാൻ സഹായിക്കുന്ന 'ഇനോക്കുലം' വിതരണം കേളകത്ത് തുടങ്ങി. ഗ്രാമ പഞ്ചായത്ത് ഹരിതകർമസേനയുടെ നേതൃത്വത്തിലാണ് 'തനിമ ഇനോക്കുലം സംരഭയൂണിറ്റ്' ആരംഭിച്ചത്. പഞ്ചായത്ത് ബസ് സ്റ്റാന്റിലെ സ്ഥാപനത്തിൽ നിന്ന് നേരിട്ടും ഹരിതകർമസേന വഴി വീടുകളിലും സ്ഥാപനങ്ങളിൽ വിതരണവും നടത്തും.
പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് പഞ്ചായത്ത് അംഗം ലീലാമ്മ ജോണിക്ക് ഇനോക്കുലം നൽകി വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകുറ്റ് അധ്യക്ഷയായി. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതി വിശദീകരിച്ചു. സ്ഥിര സമിതി അധ്യക്ഷരായ സജീവൻ പാലുമ്മി, ടോമി പുളിക്കകണ്ടം, പഞ്ചായത്ത് സെക്രട്ടറി ബിജു ബേബി, കെ രേഷ്മ, റൈഹാനത്ത്, ബിന്ദു റെജി തുടങ്ങിയവർ സംസാരിച്ചു.
kelakam