ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസ്; മുഖ്യപ്രതി നാരായണ ദാസ് പിടിയിൽ

ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസ്; മുഖ്യപ്രതി നാരായണ ദാസ് പിടിയിൽ
Apr 28, 2025 08:01 PM | By sukanya

തൃശ്ശൂർ : ചാലക്കുടി പോട്ടയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിൽ മുഖ്യപ്രതി നാരായണ ദാസ് പിടിയിൽ. ബാംഗ്ലൂരിൽ നിന്ന് പിടികൂടിയ ഇയാളെ നാളെ നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഷീലാ സണ്ണിയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നൽകിയത് നാരായണ ദാസ് ആയിരുന്നെന്ന്. ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ കേസിൽ ഒന്നാംപ്രതിയായ നാരായണദാസ് ഒളിവിൽ പോവുകയായിരുന്നു.

ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഡിവൈഎസ്‌പി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഷീലാ സണ്ണീക്കെതിരെ നടന്ന ഗൂഢാലോചന ഉൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.

സംഭവത്തിൽ പ്രതിയായ നാരായണദാസിന്റെ മുൻകൂർ ജാമ്യം സുപ്രീംകോടതി നേരത്തെ തന്നെ തള്ളിയിരുന്നു. കോടതിയിൽ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാൽ പറയുകയും ചെയ്തു.

72 ദിവസത്തിനടുത്ത് ഷീല സണ്ണി ജയിലിൽ കഴിഞ്ഞു എന്നാൽ നാരായണ ദാസ് 72 മണിക്കൂർ പോലും ജയിലിൽ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരി 27 നായിരുന്നു ഷീലാ സണ്ണിയെന്ന ബ്യൂട്ടിപാർലർ ഉടമയുടെ ജീവിതം കീഴ്മേൽ മറിഞ്ഞത്. ബൈക്കിലും ബാഗിലും എൽഎസ്ഡി സ്റ്റാമ്പുമായി അവരെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.

പിന്നീട് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ ഷീല സണ്ണിയിൽ നിന്നും കണ്ടെത്തിയ സ്റ്റാംപ് ലഹരിയല്ലെന്ന് തെളിഞ്ഞു. എന്നിട്ടും ഷീല ജയിലിൽ കിടന്നത് 72 ദിവസമായിരുന്നു.

എക്സൈസ് വകുപ്പ് പ്രതിക്കൂട്ടിലായതോടെ വ്യാജ ലഹരിയുടെ സന്ദേശം വന്നത് എവിടെ നിന്ന് എന്നായി അന്വേഷണം. ഒടുവിൽ എക്സൈസ് ക്രൈം ബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ ഉറവിടം കണ്ടെത്തുകയായിരുന്നു.

തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ കേസിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. ഷീലയുടെ ബന്ധുവിന്റെ സുഹൃത്താണ് നാരായണദാസ്.

ഇയാളെ എക്സൈസ് പ്രതി ചേർത്തെങ്കിലും കള്ളക്കേസിൽ കുടുക്കിയതിൻ്റെ കാരണം പുറത്തു വന്നിട്ടില്ല. അതറിയണമെന്നാണ് ഷീലാ സണ്ണിയുടെ ആവശ്യം. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഷീല സണ്ണി വീണ്ടും ബ്യൂട്ടി പാർലർ തുടങ്ങിയിരിക്കുകയാണ്.

Thrissur

Next TV

Related Stories
 കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ഓളം -25' സമ്മർക്യാംമ്പ് ആരംഭിച്ചു

Apr 28, 2025 09:31 PM

കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ഓളം -25' സമ്മർക്യാംമ്പ് ആരംഭിച്ചു

കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ഓളം -25' സമ്മർക്യാംമ്പ്...

Read More >>
 കേളകത്ത് ഇനോക്കുലം വിതരണം തുടങ്ങി

Apr 28, 2025 06:52 PM

കേളകത്ത് ഇനോക്കുലം വിതരണം തുടങ്ങി

കേളകത്ത് ഇനോക്കുലം വിതരണം...

Read More >>
പ്രശസ്ത സിനിമ സംവിധായകൻ ഷാജി എൻ. കരുൺ (73) അന്തരിച്ചു

Apr 28, 2025 06:45 PM

പ്രശസ്ത സിനിമ സംവിധായകൻ ഷാജി എൻ. കരുൺ (73) അന്തരിച്ചു

പ്രശസ്ത സിനിമ സംവിധായകൻ ഷാജി എൻ. കരുൺ (73)...

Read More >>
പൂതാറപ്പാലം നിർമ്മാണം പുരോഗമിക്കുന്നു

Apr 28, 2025 04:41 PM

പൂതാറപ്പാലം നിർമ്മാണം പുരോഗമിക്കുന്നു

പൂതാറപ്പാലം നിർമ്മാണം...

Read More >>
കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ  ജില്ലാ സമ്മേളനം നടന്നു

Apr 28, 2025 04:15 PM

കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം നടന്നു

കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം...

Read More >>
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു

Apr 28, 2025 03:39 PM

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ സമ്മേളനം...

Read More >>
Top Stories










News Roundup