കണിച്ചാർ: ഐ.സി.ഡി.എസ്.പേരാവൂർ, കണിച്ചാർ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ സൈക്കോ സോഷ്യൽ പദ്ധതി 'ഓളം - 2025' എന്നപേരിൽ രണ്ട് ദിവസത്തെ സമ്മർക്യാംമ്പ് ആരംഭിച്ച് കണിച്ചാർ ഗ്രാമപഞ്ചായത്ത്. കണിച്ചാർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർ ജിമ്മി അബ്രാഹത്തിൻ്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ ഉൽഘാടനം നിർവഹിച്ചു. കണിച്ചാർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ അതുൽ.പി, സിനി, ജിതിൻ ശ്യം, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ലിനിവർഗ്ഗീസ്, ഷെറിൻ മാത്യു, റിയ ജോസഫ് എന്നിവർ സംസാരിച്ചു.
kanichar panchayath