ഇരിട്ടി : കീഴ്പ്പള്ളി - മാടത്തിൽ റോഡിൽ അത്തിക്കലിൽ വാഹനപകടം പതിവാകുന്നു. റോഡിന് ഇരുവശവും വയലും തോടും ഉൾപ്പെടുന്ന വലിയ താഴ്ച്ചയിലേക്ക് മറിഞ്ഞാണ് പലപ്പോഴും അപകടം സംഭവിക്കുന്നത് . വെളിമാനം ഭാഗത്തുനിന്നും വേഗത്തിൽ എത്തുന്ന വാഹങ്ങൾ റോഡിലെ ചെറിയ വളവിൽ നിയന്ത്രണം നഷ്ട്ടപെട്ടാണ് അപകടത്തിൽ പെടുന്നത് . അപകടം സ്ഥിരമായ മേഖലയിൽ ട മുന്നറിയിപ്പുകൾ ഒന്നും സ്ഥാപിക്കാത്തത് ദിനം പ്രതി അപകടങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതായി പ്രദേശവാസികൾ പറയുന്നു .
ഇന്നലെ വൈകുന്നേരം അങ്ങാടിക്കടവ് സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഹനം അത്തിക്കലിൽ അപകടത്തിൽ പെട്ടിരുന്നു . നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ വാഹനത്തിൽ നിന്നും യാത്രക്കാർ പരിക്കില്ലാതെ അൽഭുതകരമായി രക്ഷപ്പെട്ടു. അപകടം നടന്നതിന് സമീപത്തെ കലിങ്ക് കോൺഗ്രീറ്റ് സ്ളാബ് അടർന്ന് അപകടാവസ്ഥയിൽ ആയിട്ട് വർഷങ്ങളായെങ്കിലും ബന്ധപ്പെട്ട വകുപ്പ് യാതൊരു നടപടിയും എടുക്കുന്നില്ല എന്നും അപകട മുന്നറിയിപ്പ് ബോർഡ് ഉൾപ്പെടെ സ്ഥപിക്കുന്നില്ലെന്നും ആക്ഷേപം പ്രദേശവാസികൾ ഉന്നയിക്കുന്നു .
Iritty