പേരാവൂർ:സേവനാധിഷ്ഠിതമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ മാത്രമേ വരും കാലങ്ങളിൽ പൊതു പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാൻ കഴിയൂ എന്ന് അഡ്വ: സണ്ണി ജോസഫ് എം.എൽ.എ.രാജീവ് ഫൗണ്ടേഷൻ പേരാവൂർ നിയോജക മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണവും രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ രാജീവ് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു . 2020-25 കാലഘട്ടത്തിലെ മികച്ച ത്രിതല പഞ്ചായത്ത് അംഗത്തിനുള്ള രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് .കെ വേലായുധന് അഡ്വ.സണ്ണി ജോസഫ് എംഎൽഎ നൽകുകയുണ്ടായി.
സേവനാധിഷ്ഠിതമായ രാഷ്ട്രീയ പ്രവർത്തനം ഇനിയുള്ള കാലങ്ങളിൽ അനിവാര്യമാണെന്നും പാവങ്ങളോടൊപ്പം ചേർന്നുനിൽക്കുന്ന സംഘടനാ പ്രവർത്തനങ്ങളേ ജനങ്ങൾ വിലമതിക്കുകയുള്ളുവെന്നും അത്തരത്തിൽ പ്രവർത്തനം നടത്തിയ പേരാവൂർ നിയോജക മണ്ഡലത്തിലെ പ്രമുഖ വ്യക്തിയാണ് നിലവിൽ ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീ. കെ വേലായുധൻ എന്നും അദ്ദേഹം എന്തുകൊണ്ടും ഈ അവാർഡിന് അനുയോജ്യ വ്യക്തിയാണെന്നും എംഎൽഎ യോഗത്തിൽ പറഞ്ഞു. യോഗത്തിൽ രാജീവ് ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവൻ കപ്പച്ചേരി, മഹിളാ ബ്രിഗോഡ് സംസ്ഥാന ഓർഗനൈസർ അഡ്വ: ഷീജ സെബാസ്റ്റ്യൻ, കെ.പി.സി.സി. മെമ്പർ ലിസി ജോസഫ് , ഡി.സി.സി വൈസ് പ്രസിഡണ്ട് സുദീപ് ജയിംസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജൂബിലി ചാക്കോ , രാജീവ് ഫൗണ്ടേഷൻ ജില്ലാ ചീഫ് കോർഡിനേറ്റർ സി.ജെ. മാത്യു,ജില്ലാ നേതാക്കളായ കെ .വി .ജയചന്ദ്രൻ , പ്രസാദ് കെ , സജീവൻ പാനുണ്ട, മഹിളാ ബ്രിഗേഡ് ജില്ലാ ചെയർപേഴ്സൺ മിനി വിശ്വനാഥ്,, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പൂക്കോത്ത് അബൂബക്കർ, മണ്ഡലം പ്രസിഡണ്ടുമാരായ അഡ്വ:ഷഫീർ ചെക്യാട്ട്, സന്തോഷ് മണ്ണാർകുളം,ജോണി ആമക്കാട്ട്, കെ. വി. നമേഷ്കുമാർ, ജോഷി പാലമറ്റം, അഡ്വ: മനോജ് .എം . കണ്ടത്തിൽ , കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം , രാജീവ് ഫൗണ്ടേഷൻ ആർട്സ് ജില്ലാ കോഡിനേറ്റർ ജനീഷ് .എം. ജോൺ , അരവിന്ദൻ അക്കനാശ്ശേരി , വി. ശോഭ ,വിനോയ് വി. ജോർജ് , നിയോജകമണ്ഡലം ചെയർമാൻ .കെ .എം . ഗിരീഷ്, ജനറൽ സെക്രട്ടറി അംബുജാക്ഷൻ. കെ. കെ , ഷാജി കുന്നുംപുറത്ത്, നിയോജകമണ്ഡലം ചീഫ്ഓർഗനൈസർ ടോമി ആഞ്ഞിലിത്തോപ്പിൽ , ലാലി ജോസ് , ബിനു പന്നിക്കോട്ടിൽ, രജിത മാവില തുടങ്ങിയവർ പ്രസംഗിച്ചു.
Peravoor