കണ്ണൂർ :ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന സുഭിക്ഷ കേരളം, ജനകീയ മത്സ്യക്കൃഷി എന്നിവയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ തലശ്ശേരി, കണ്ണൂര്‍, മാടായി, അഴീക്കോട് മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം അനുബന്ധരേഖകള്‍ സഹിതം മെയ് 31 ന് വൈകുന്നേരം നാലിനകം ബന്ധപ്പെട്ട ഓഫീസുകളില്‍ എത്തിക്കണം. ഫോണ്‍: 0497-2732340
Applynow