കൽപറ്റ: വയനാട് ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല.
അതേ സമയം, വയനാട്ടിൽ ഇടവിട്ടുള്ള മഴ തുടരുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു ഇന്ന് മഴയ്ക്ക് നേരിയ ശമനമുണ്ട്. 10 ക്യാമ്പുകളിലായി 314 പേരെയാണ് ജില്ലയിൽ മാറ്റി താമസിപ്പിച്ചിരിക്കുന്നത്. കല്ലൂരിൽ പുഴ കരകവിഞ്ഞൊഴുകുന്നത് തുടരുകയാണ്. ഇന്നലെ ഉണ്ടായ കാറ്റിലും മഴയിലും വാളാട് വലിയകൊല്ലിയിൽ കൃഷിനാശം ഉണ്ടായി. അഷറഫ് എന്ന ആളുടെ വാഴകളാണ് വ്യാപകമായി നശിച്ചത്. എടഗുനിയിൽ മരം കടപുഴകി വീണ് അല്പനേരം ഗതാഗതം തടസ്സപ്പെട്ടു. റെഡ് അലർട്ട് ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണം എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Schoolholidaytomorow