ഇരിട്ടി: ആറളം ആദിവാസി പുനർധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്ക് 55 പ്രദേശത്ത് നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്ന റോഡ് കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ചെളിക്കുളമായി മാറിയിരിക്കുന്നു. ആറളം വനത്തോട് ചേർന്ന് താഴ്ന്ന പ്രദേശമാണ് 55 മേഖല. 500 മീറ്ററിൽ അധികം റോഡ് കുണ്ടും കുഴിയുമായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന വാർത്ത മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ല. വേനൽക്കാലത്ത് പോലും ഈ തകർന്ന റോഡിലൂടെ
വാഹനങ്ങൾ വരാൻ വിമുഖത കാണിച്ചിരുന്നു. കനത്ത മഴ പെയ്തതോടെ ഇതിലൂടെ നടക്കുന്നതുപോലും ദുഷ്കരമായിരിക്കുന്നു. റോഡിന്റെ എല്ലാ ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. സ്കൂൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയാകുമ്പോൾ ഏറെ ആശങ്കിയിലാകുന്നത് പ്രദേശത്തെ വിദ്യാർത്ഥികളാണ്. സ്കൂൾ വാഹങ്ങൾക്കുപോലും ഇതുവഴി കടന്നുവരാൻ സാധികാത്ത അവസ്ഥയാണ്. എത്രയും വേഗം ടാറിങ്ങ് പ്രവർത്തിയോ കോൺക്രീറ്റ് പ്രവർത്തിയോ ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ പ്രതിക്ഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ് പ്രദേശവാസികൾ
The road is damaged; the authorities do not look back.