ഭാഗ്യവാനെ നാളെ അറിയാം; വിഷു ബംപര്‍ നറുക്കെടുപ്പ് നാളെ

ഭാഗ്യവാനെ നാളെ അറിയാം; വിഷു ബംപര്‍ നറുക്കെടുപ്പ് നാളെ
May 27, 2025 06:50 PM | By sukanya

തിരുവനന്തപുരം: ഈ വർഷത്തെ വിഷു ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നാളെ നടക്കും. ഉച്ച കഴിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടക്കുക. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇക്കുറി 45 ലക്ഷം ടിക്കറ്റ് ആണ് അച്ചടിച്ച് വിപണിയിൽ എത്തിച്ചിരുന്നത്. ഇതുവരെ 42.17ലക്ഷം ടിക്കറ്റും വിറ്റുപോയി. 300രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്‍പനയില്‍ ഈ വർഷവും പാലക്കാട് ജില്ലയാണ് മുന്നില്‍. ഇതുവരെ 9.21ലക്ഷം ടിക്കറ്റുകള്‍ ആണ് ഇവിടെ വിറ്റുപോയത്.

തിരുവനന്തപുരത്ത് 5.22ലക്ഷവും തൃശ്ശൂരില്‍ 4.92ലക്ഷം ടിക്കറ്റുകളുടെയും വില്പന നടന്നു. ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം ലഭിക്കും. കൂടാതെ മറ്റു സമ്മാനങ്ങളും ഉണ്ട്. രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും). മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും). നാലാം സമ്മാനം: അഞ്ച് ലക്ഷം രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും). മറ്റ് സമ്മാനങ്ങള്‍: 5,000 രൂപ (അഞ്ചാം സമ്മാനം), 2,000 രൂപ (ആറാം സമ്മാനം), 1,000 രൂപ (ഏഴാം സമ്മാനം), 500 രൂപ (എട്ടാം സമ്മാനം), 300 രൂപ (ഒമ്പതാം സമ്മാനം) എന്നിങ്ങനെയാണ് സമ്മാന തുക

VISHU BUMBER

Next TV

Related Stories
മട്ടന്നൂർ എയർപോർട്ട് - മാനന്തവാടി നാലുവരിപ്പാത  സ്ഥലം ഏറ്റടുക്കുന്നതിനുള്ള അനുമതിയായി

May 28, 2025 08:51 PM

മട്ടന്നൂർ എയർപോർട്ട് - മാനന്തവാടി നാലുവരിപ്പാത സ്ഥലം ഏറ്റടുക്കുന്നതിനുള്ള അനുമതിയായി

മട്ടന്നൂർ എയർപോർട്ട് - മാനന്തവാടി നാലുവരിപ്പാത സ്ഥലം ഏറ്റടുക്കുന്നതിനുള്ള...

Read More >>
കൊട്ടിയൂര്‍-പാല്‍ചുരം റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു; രാത്രി യാത്രയ്ക്ക് നിയന്ത്രണം

May 28, 2025 06:43 PM

കൊട്ടിയൂര്‍-പാല്‍ചുരം റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു; രാത്രി യാത്രയ്ക്ക് നിയന്ത്രണം

കൊട്ടിയൂര്‍-പാല്‍ചുരം റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു; രാത്രി യാത്രയ്ക്ക്...

Read More >>
തീരപ്രദേശത്ത് ഇനി വറുതിയുടെ കാലം; ജൂൺ 9 അര്‍ധരാത്രി മുതല്‍ 52 ദിവസം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

May 28, 2025 05:47 PM

തീരപ്രദേശത്ത് ഇനി വറുതിയുടെ കാലം; ജൂൺ 9 അര്‍ധരാത്രി മുതല്‍ 52 ദിവസം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

തീരപ്രദേശത്ത് ഇനി വറുതിയുടെ കാലം; ജൂൺ 9 അര്‍ധരാത്രി മുതല്‍ 52 ദിവസം സംസ്ഥാനത്ത് ട്രോളിംഗ്...

Read More >>
'ആദരം 2025' മലയോരത്ത് വിദ്യാലയങ്ങൾക്കും വിദ്യാർത്ഥികൾക്കും ദീപികയുടെ ആദരവ്

May 28, 2025 04:56 PM

'ആദരം 2025' മലയോരത്ത് വിദ്യാലയങ്ങൾക്കും വിദ്യാർത്ഥികൾക്കും ദീപികയുടെ ആദരവ്

'ആദരം 2025' മലയോരത്ത് വിദ്യാലയങ്ങൾക്കും വിദ്യാർത്ഥികൾക്കും ദീപികയുടെ...

Read More >>
മട്ടന്നൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 28, 2025 03:52 PM

മട്ടന്നൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മട്ടന്നൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
യുവാവും വിദ്യാര്‍ഥിനിയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു; മൃതദേഹങ്ങള്‍ ചിന്നിച്ചിതറി

May 28, 2025 03:49 PM

യുവാവും വിദ്യാര്‍ഥിനിയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു; മൃതദേഹങ്ങള്‍ ചിന്നിച്ചിതറി

യുവാവും വിദ്യാര്‍ഥിനിയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു; മൃതദേഹങ്ങള്‍...

Read More >>
Top Stories

News Roundup