---
title: "വള്ളിത്തോട് ആനപ്പന്തി കവലയിൽ വാഹനാപകടം:  വയോധികന് ഗുരുതര പരിക്ക്"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293912/iritty"
published_at: "2025-06-03T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e8c3bc2458_Screenshot_2025-06-03_111209.jpg"
keywords: []
---

# വള്ളിത്തോട് ആനപ്പന്തി കവലയിൽ വാഹനാപകടം:  വയോധികന് ഗുരുതര പരിക്ക്

> **Lead Summary:** ഇരിട്ടി : ഇരിട്ടി കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിൽ വള്ളിത്തോട് ആനപ്പന്തി കവലയിൽ അമിത വേഗതയിൽ വന്ന പാർസൽവാൻ ഇടിച്ച് ഇരുചക്ര യാത്രികന് ഗുരുതരമായി പരിക്കേറ്റു. ചരൾ സ്വദേശി വാസു പിള്ള ആണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം ആയിരുന്നു അപകടം.

## Article Content

ഇരിട്ടി : ഇരിട്ടി കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിൽ വള്ളിത്തോട് ആനപ്പന്തി കവലയിൽ അമിത വേഗതയിൽ വന്ന പാർസൽവാൻ ഇടിച്ച് ഇരുചക്ര യാത്രികന് ഗുരുതരമായി പരിക്കേറ്റു. ചരൾ സ്വദേശി വാസു പിള്ള ആണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം ആയിരുന്നു അപകടം.

ഇരിട്ടി ആശുപത്രിയിൽ അഡ്മിറ്റായ ഭാര്യയ്ക്ക് ഭക്ഷണം എത്തിച്ചശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം. ആനപ്പന്തി കവലയിൽ നിന്നും സെന്റ് ജൂഡ് ഭാഗത്തേക്ക് പ്രവേശിക്കുമ്പോൾ കൂട്ടുപുഴ ഭാഗത്ത് നിന്നും വന്ന പാർസൽവാൻ വയോധികനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുചക്രവാഹനം 50 മീറ്റർ അധികം ദൂരത്തിലേക്ക് തെറിച്ചുപോയി. ഗുരുതരമായി പരികേറ്റ വാസു പിള്ളയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗിയായ വാസുപ്പിള്ളക്ക് അടിയന്തര സർജറി നടത്താൻ കഴിയാത്ത സാഹചര്യമാണെന്നാണ് ലഭിക്കുന്ന വിവരം.

ഇതോടെ വള്ളിത്തോട് ടൗൺ ആനപ്പന്തി കവല ഭാഗങ്ങളിലെ അപകടങ്ങൾ തുടരുകയാണ്. ഏതാനും മാസങ്ങൾക്കു മുമ്പ് ടൂറിസ്റ്റ് ബസ് ഇരുചക്ര വാഹനത്തിൽ ഇടിച്ച് വിദ്യാർത്ഥി മരണപ്പെട്ടിരുന്നു. മേഖലയിലെ വാഹനാപകടങ്ങൾ നിയന്ത്രിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണം എന്നാണ് നാട്ടുകാരുടെയും ടൗണിലെ വ്യാപാരികളുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293912/iritty)