കണ്ണൂർ ചെറുപുഴ മുളപ്ര യിൽ കനത്ത മഴയിൽ മുളപ്ര പാലവും കൃഷിയിടവും വെള്ളത്തിനടിയിലായി. നൂറു കണക്കിനാളുകൾ ദിവസവും യാത്ര ചെയ്യുന്ന പാലം വെള്ളത്തിൽ മുങ്ങിയതോടെ മുളപ്ര, പാറോത്തുംനീർ ഭാഗങ്ങളിലെ ജനങ്ങളാണു ഏറെ ദുരിതത്തിലായത്.
പാലം മുങ്ങിയത് മുളപ്ര അൽഫോൻസാ ദേവാലയത്തിലും, മുളപ്ര ധർമശാസ്താ ക്ഷേത്രത്തിലും എത്തുന്ന വിശ്വാസികളെയും ദുരിതത്തിലാക്കി. തിരുമേനി പുഴയുടെ മുളപ്ര ഭാഗത്തു നിർമിച്ച പാലത്തിനു ഉയരം തീരെ കുറവാണ്. ഇതാണു വളരെ പെട്ടെന്ന് പാലത്തിൽ വെള്ളം കയറാൻ കാരണം.
Kannur