ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 11,000 കടന്നു ; നിലമ്പൂര്‍ നഗരസഭയിലും യുഡിഎഫ് മുന്നേറ്റം

ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 11,000 കടന്നു ; നിലമ്പൂര്‍ നഗരസഭയിലും യുഡിഎഫ് മുന്നേറ്റം
Jun 23, 2025 12:22 PM | By sukanya

മലപ്പുറം : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വലിയ ലീഡിലേക്ക് നീങ്ങുന്നു. ലീഡ് 11,000 കടന്നിരിക്കുന്ന ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം യുഡിഎഫ് പ്രതീക്ഷിച്ച നിലയിലേക്ക നീങ്ങുകയാണ്. കഴിഞ്ഞ തവണ 5000 വോട്ടുകളുടെ വരെ ലീഡ് എല്‍ഡിഎഫിന് കിട്ടിയ നിലമ്പൂര്‍ നഗരസഭയിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. 62,326 വോട്ടുകളാണ് നിലമ്പൂര്‍ നഗരസഭ കൂടി എണ്ണിത്തീര്‍ക്കുമ്പോള്‍ ആര്യാടന ഷൗക്കത്തിന് കിട്ടിയിരിക്കുന്നത്. എം.സ്വരാജ് 51,241 വോട്ടുകള്‍ നേടിയപ്പോള്‍ പി.വി. അന്‍വര്‍ 15,825 ആയി.

പി.വി. അന്‍വറിന്റെ ഇംപാക്ടും ഭരണവിരുദ്ധവികാരവുമാണ് യുഡിഎഫിന് തുണയായി മാറിയതെന്നാണ് വിലയിരുത്തല്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍വോട്ട് മുതല്‍ ആര്യാടന്‍ ഷൗക്കത്ത് ലീഡ് അല്‍പ്പാല്‍പ്പമായി ഉയര്‍ത്തുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാന്‍ പി.വി. അന്‍വറിനായി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍കുമാറിന് 5356 വോട്ടുകള്‍ നേടാനായി. വോട്ടെണ്ണം പകുതി പൂര്‍ത്തിയായപ്പോള്‍ തന്നെ യുഡിഎഫ് വിജയം ഉറപ്പിച്ചിരുന്നു. 19 റൗണ്ട് വോട്ടെണ്ണലില്‍ 11 റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ ആര്യാടന്‍ ഷൗക്കത്ത് വിജയം ഉറപ്പിച്ചിരുന്നു.

പോത്തുകല്ലിലെ ഒരു ബൂത്ത് ഒഴികെ എല്ലാ ബൂത്തുകളിലും യുഡിഎഫ് മുന്നേറ്റമുണ്ടായി. പി.വി. അന്‍വര്‍ പിടിച്ച വോട്ടുകള്‍ എല്‍ഡിഎഫിന്റെ വോട്ടുകളാണെന്ന വിലയിരുത്തലുകള്‍ വന്നിരിക്കുന്നത്. എല്‍ഡിഎഫിന് മുന്‍തൂക്കം ഉണ്ടായിരുന്ന പോത്തുകല്‍ പഞ്ചായത്തിലും നിലമ്പൂര്‍ നഗരസഭയിലും 15 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ തന്നെ യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. 15,825 വോട്ടുകള്‍ നേടാന്‍ പി.വി. അന്‍വറിന് കഴിഞ്ഞെങ്കിലൂം നഗരസഭയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ പി.വി. അന്‍വറിന് കഴിഞ്ഞില്ല. ബിജെപി 6727 വോട്ടുകള്‍ നേടി.

Malappuram

Next TV

Related Stories
കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ബി. ഐ. എസ് നിയമം നടപ്പിലാക്കണം; ലിയാ നാർഡ് ജോൺ

Jul 18, 2025 03:44 PM

കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ബി. ഐ. എസ് നിയമം നടപ്പിലാക്കണം; ലിയാ നാർഡ് ജോൺ

കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ബി. ഐ. എസ് നിയമം നടപ്പിലാക്കണം; ലിയാ നാർഡ്...

Read More >>
ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം  കണ്ണൂരിൽ നടക്കും

Jul 18, 2025 03:19 PM

ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ നടക്കും

ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ നടക്കും...

Read More >>
മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

Jul 18, 2025 03:04 PM

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ...

Read More >>
കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി

Jul 18, 2025 02:54 PM

കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി

കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ...

Read More >>
3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

Jul 18, 2025 02:18 PM

3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ...

Read More >>
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

Jul 18, 2025 02:04 PM

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക്...

Read More >>
Top Stories










//Truevisionall