---
title: "ഇരിട്ടി, പട്ടാരം വിമലഗിരി ധ്യാനകേന്ദ്രത്തിന്റെ സമീപമുള്ള പുഴയരിക്ക് ഇടിഞ്ഞു : റോഡ് അപകടാവസ്ഥയിൽ"
english_title: "iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298140/iritty"
published_at: "2025-06-24T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a4093186ec_WhatsApp_Image_2025-06-24_at_11.27.58_e2bf70ee.jpg"
keywords: []
---

# ഇരിട്ടി, പട്ടാരം വിമലഗിരി ധ്യാനകേന്ദ്രത്തിന്റെ സമീപമുള്ള പുഴയരിക്ക് ഇടിഞ്ഞു : റോഡ് അപകടാവസ്ഥയിൽ

> **Lead Summary:** **ഇരിട്ടി **: പട്ടാരം വിമലഗിരി ആശ്രമത്തിന്റെയും ധ്യാന കേന്ദ്രത്തിന്റെയും സമീപത്തു കൂടെ ഒഴുകുന്ന പുഴ 2018 മുതൽ മണ്ണിടിച്ചിൽ ഭിഷണിയിലാണ്. 2018 മുതൽ എല്ലാ വർഷങ്ങളിലും തന്നെ പുഴ ഇടിഞ്ഞു അപകട ഭീഷണി ഉയർത്തുന്നുണ്ട്. ആശ്രമത്തിന്റെ അഞ്ചു സെന്റോളം ഭൂമിയും ഇടിഞ്ഞു അപകട കരമായ അവസ്ഥയിൽ ആയിരിക്കുകയാണ്. സമീപത്തെ അമ്പതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിൽ നിന്നും ഏകദേശം പത്തു മീറ്റർ മാത്രമാണ് പുഴയിൽ നിന്നും ദൂരമുള്ളത്. 2018 മുതൽ പുഴക്കു സംരക്ഷണ ഭിത്തി കെട്ടുന്നതിനു ജല വിഭവ വകുപ്പിനെ സമീപ്പിക്കുന്നുണ്ടെങ്കിലും ഫണ്ട്‌ ഇല്ല എന്നുള്ള മറുപടിയാണ് ലഭിക്കുന്നത്.

## Article Content

**ഇരിട്ടി **: പട്ടാരം വിമലഗിരി ആശ്രമത്തിന്റെയും ധ്യാന കേന്ദ്രത്തിന്റെയും സമീപത്തു കൂടെ ഒഴുകുന്ന പുഴ 2018 മുതൽ മണ്ണിടിച്ചിൽ ഭിഷണിയിലാണ്. 2018 മുതൽ എല്ലാ വർഷങ്ങളിലും തന്നെ പുഴ ഇടിഞ്ഞു അപകട ഭീഷണി ഉയർത്തുന്നുണ്ട്. ആശ്രമത്തിന്റെ അഞ്ചു സെന്റോളം ഭൂമിയും ഇടിഞ്ഞു അപകട കരമായ അവസ്ഥയിൽ ആയിരിക്കുകയാണ്. സമീപത്തെ അമ്പതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിൽ നിന്നും ഏകദേശം പത്തു മീറ്റർ മാത്രമാണ് പുഴയിൽ നിന്നും ദൂരമുള്ളത്. 2018 മുതൽ പുഴക്കു സംരക്ഷണ ഭിത്തി കെട്ടുന്നതിനു ജല വിഭവ വകുപ്പിനെ സമീപ്പിക്കുന്നുണ്ടെങ്കിലും ഫണ്ട്‌ ഇല്ല എന്നുള്ള മറുപടിയാണ് ലഭിക്കുന്നത്.

മലബാറിലെ സിറോ മലബാർ സഭയുടെ ഏക ദൈവദാസൻ ആർമണ്ട് അച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന വിമലഗിരി ധ്യാന കേന്ദ്രവും, മറ്റു സ്ഥാപനങ്ങളും, അനേകം വീടുകളും ഉള്ള ഈ പ്രദേശത്തെ, പുഴയുടെ സംരക്ഷണ ഭിത്തി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ   ബന്ധപ്പെട്ടവർ തയാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298140/iritty)