---
title: "കൊട്ടിയൂരിൽ മാധ്യമ പ്രവർത്തകൻ സജീവ് നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേളകം പ്രസ് ഫോറം പ്രതിഷേധിച്ചു"
english_title: "Actor Jayasurya's group attacks a media person"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298885/actor-jayasuryas-group-attacks-a-media-person"
published_at: "2025-06-27T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e78a476759_jayasoorya.jpg"
keywords: []
---

# കൊട്ടിയൂരിൽ മാധ്യമ പ്രവർത്തകൻ സജീവ് നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേളകം പ്രസ് ഫോറം പ്രതിഷേധിച്ചു

> **Lead Summary:** കേളകം: അക്കരെ കൊട്ടിയൂരിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയും സംഘവും മാധ്യമ പ്രവർത്തകൻ സജീവ് നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേളകം പ്രസ് ഫോറം മീഡിയ സെൻ്റർ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ പോലീസ് കർശ്ശന നിയമ നടപടി സ്വീകരിക്കണമെന്ന് പ്രസ് ഫോറം ആവശ്യപ്പെട്ടു. കൊട്ടിയൂർ ദേവസ്വം ഫോട്ടോഗ്രാഫറും കേളകം പ്രസ് ഫോറം ഭാരവാഹിയും, ഹൈവിഷൻ ചാനൽ റിപ്പോർട്ടറുമായ സജീവ് നായരെയാണ് അക്കരെ സന്നിധാനത്ത് വച്ച് മർദ്ദിച്ചത്. ജയസൂര്യ തിരുവഞ്ചിറയിൽ പ്രദക്ഷിണം വയ്ക്കുന്നതിന്റെ ഫോട്ടോ എടുത്തതാണ് നടനെയും സംഘത്തെയും പ്രകോപിപ്പിച്ചത്. നടിയുടെ പീഡനപരാതിയിൽ മുഖം നഷ്ടപെട്ട ജയസൂര്യ കുറച്ചായി പൊതു പരിപാടികളിലും സോഷ്യൽ മീഡിയയിലും സജീവമല്ല. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂർ ദേവസ്വം ചെയർമാനും കേളകം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേളകം പോലീസ് കേസ് രജിസ്റ്റർ ചെയ്തു

## Article Content

കേളകം: അക്കരെ കൊട്ടിയൂരിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയും സംഘവും മാധ്യമ പ്രവർത്തകൻ സജീവ് നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേളകം പ്രസ് ഫോറം മീഡിയ സെൻ്റർ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ പോലീസ് കർശ്ശന നിയമ നടപടി സ്വീകരിക്കണമെന്ന് പ്രസ് ഫോറം ആവശ്യപ്പെട്ടു. കൊട്ടിയൂർ ദേവസ്വം ഫോട്ടോഗ്രാഫറും കേളകം പ്രസ് ഫോറം ഭാരവാഹിയും, ഹൈവിഷൻ ചാനൽ റിപ്പോർട്ടറുമായ സജീവ് നായരെയാണ് അക്കരെ സന്നിധാനത്ത് വച്ച് മർദ്ദിച്ചത്. ജയസൂര്യ തിരുവഞ്ചിറയിൽ പ്രദക്ഷിണം വയ്ക്കുന്നതിന്റെ ഫോട്ടോ എടുത്തതാണ് നടനെയും സംഘത്തെയും പ്രകോപിപ്പിച്ചത്. നടിയുടെ പീഡനപരാതിയിൽ മുഖം നഷ്ടപെട്ട ജയസൂര്യ കുറച്ചായി പൊതു പരിപാടികളിലും സോഷ്യൽ മീഡിയയിലും സജീവമല്ല. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂർ ദേവസ്വം ചെയർമാനും കേളകം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേളകം പോലീസ് കേസ് രജിസ്റ്റർ ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298885/actor-jayasuryas-group-attacks-a-media-person)