---
title: "ബാരാപോൾ കനാലിലെ ഗർത്തം ; പ്രതിഷേധം അറിയിച്ച് എ കെ സി സി കുന്നോത്ത് ഫൊറോന"
english_title: "Barapolcanal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298907/barapolcanal"
published_at: "2025-06-27T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e89fcd0c6c_1000102429.jpg"
keywords: []
---

# ബാരാപോൾ കനാലിലെ ഗർത്തം ; പ്രതിഷേധം അറിയിച്ച് എ കെ സി സി കുന്നോത്ത് ഫൊറോന

> **Lead Summary:** **ഇരിട്ടി : **ബാരാപോൾ ചെറുകിട ജല വൈദ്യുത പദ്ധതിയുടെ കനാലിൽ ഗർത്തം രൂപപ്പെട്ടതിന് കാരണം അധികൃതരുടെ അവഗണന കൊണ്ടാണെന്ന് എ കെ സി സി കുന്നോത്ത് ഫൊറോന കമ്മറ്റി കുറ്റപ്പെടുത്തി . കനാലിന്റെ താഴ്ഭാഗത്ത് താമസിക്കുന്ന 18 ഓളം വരുന്ന കുടുംബങ്ങളുടെ സുരക്ഷ അധികൃതർ ഉറപ്പ് വരുത്തണം എന്നും എ കെ സി സി ആവശ്യപ്പെട്ടു . നിർമ്മാണത്തിലെ അപാകതകൾ ചൂടികാണിച്ച സംഘം ചോർച്ച അനുഭവപ്പെടുന്ന കനാലിന്റെ 1.600 കിലോമീറ്റർ പുതുക്കി പണിയണം എന്നും ആവശ്യം ഉന്നയിച്ചു . കെ എസ് ഇ ബിയുടെ ലാഭമല്ല ജനങ്ങളുടെ സുരക്ഷയാണ് പ്രാധാന്യമെന്നും ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത് . കനാലിലെ ചോർച്ച അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും വേണ്ടത്ര പ്രാധാന്യം നല്കാതിരുന്നതാണ് ഇന്നത്തെ ഭീകരാവസ്ഥക്ക് കാരണം എന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ കെ എസ് ഇ ബി പരാജയപ്പെട്ടാൽ എ കെ സി സി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും സ്ഥലം സന്ദർശിച്ച ഭാരവാഹികൾ പറഞ്ഞു .

## Article Content

**ഇരിട്ടി : **ബാരാപോൾ ചെറുകിട ജല വൈദ്യുത പദ്ധതിയുടെ കനാലിൽ ഗർത്തം രൂപപ്പെട്ടതിന് കാരണം അധികൃതരുടെ അവഗണന കൊണ്ടാണെന്ന് എ കെ സി സി കുന്നോത്ത് ഫൊറോന കമ്മറ്റി കുറ്റപ്പെടുത്തി . കനാലിന്റെ താഴ്ഭാഗത്ത് താമസിക്കുന്ന 18 ഓളം വരുന്ന കുടുംബങ്ങളുടെ സുരക്ഷ അധികൃതർ ഉറപ്പ് വരുത്തണം എന്നും എ കെ സി സി ആവശ്യപ്പെട്ടു . നിർമ്മാണത്തിലെ അപാകതകൾ ചൂടികാണിച്ച സംഘം ചോർച്ച അനുഭവപ്പെടുന്ന കനാലിന്റെ 1.600 കിലോമീറ്റർ പുതുക്കി പണിയണം എന്നും ആവശ്യം ഉന്നയിച്ചു . കെ എസ് ഇ ബിയുടെ ലാഭമല്ല ജനങ്ങളുടെ സുരക്ഷയാണ് പ്രാധാന്യമെന്നും ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത് . കനാലിലെ ചോർച്ച അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും വേണ്ടത്ര പ്രാധാന്യം നല്കാതിരുന്നതാണ് ഇന്നത്തെ ഭീകരാവസ്ഥക്ക് കാരണം എന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ കെ എസ് ഇ ബി പരാജയപ്പെട്ടാൽ എ കെ സി സി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും സ്ഥലം സന്ദർശിച്ച ഭാരവാഹികൾ പറഞ്ഞു .

എ കെ സി സി കുന്നോത്ത് ഫൊറോന ഡയറക്ടർ ഫാ. ജോസഫ് തേനംമാക്കൽ ,കച്ചേരികടവ് ഇടവക ഡയറക്ടർ ഫാ. മാത്യു പൊട്ടംപ്ലാക്കൽ , ഗ്ലോബൽ വർക്കിങ്ങ് കമ്മറ്റി മെമ്പർ ബെന്നി പുതയാമ്പുറം , ഫൊറോന പ്രസിഡൻറ് മാത്യു വള്ളോംകോട്ട് ,ഷാജു ഇടശേരി , ഷിബു കുന്നപ്പള്ളി , അൽഫോൻസ് കളപ്പുര ,ഷീൻ കൊന്നക്കൽ , ജോബിഷ് നരിമറ്റം എന്നിവർ സ്ഥലം സന്ദർശിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298907/barapolcanal)