കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ ഇന്ന് മകം നാൾ. സ്ത്രീകൾക്ക് അവസാന ദർശന ദിവസമാണ് ഇന്ന്. ഇന്നത്തെ ഉഷശീവേലിയോടെ സ്ത്രീകൾക്കുള്ള ദർശന സമയം അവസാനിക്കും. തുടർന്ന് ശീവേലിയിൽ ദേവി ദേവൻ മാരുടെ തിടമ്പുകൾ എഴുന്നള്ളിക്കുന്ന ആനകളും അക്കരെ സന്നിധാനത്തുനിന്നും പുറത്ത് കടക്കും.
മകം നാളിന്റെ ഭാഗമായ 'കലം വരവ്' ചടങ്ങ് ഇന്നാണ്. ഉച്ചയോടെ മുഴക്കുന്ന് നല്ലൂരിൽ നിന്നും സ്ഥാനികർ ഗൂഢപൂജകൾക്കായുള്ള കലങ്ങളുമായി കൊട്ടിയൂരിലേക്ക് പുറപ്പെടും. മകം മുതൽ മൂന്ന് ദിവസം നടക്കുന്ന കലപൂജയ്ക്കും അത്തം നാളിലെ കലശ പൂജയ്ക്കും ആവശ്യമായ മൺകലങ്ങളാണ് നല്ലൂരാനും സംഘവും എഴുന്നള്ളിച്ചെത്തിക്കുന്നത്. 'കലം വരവ്' സന്നിധാനത്ത് പ്രവേശിച്ചുകഴിഞ്ഞാൽ കൊട്ടിയൂരിൽ ഗൂഢ കലപൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ജൂലൈ 3 നാണ് 'വാളാട്ടം'. 4 ന് തൃക്കലശ്ശാട്ടോടെ ഈ വർഷത്തെ വൈശാഖമഹോത്സവത്തിന് സമാപനമാകും.

kottiyoor festival